24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പ്ലസ് വൺ സീറ്റ്: താലൂക്ക്‌തല പട്ടിക വരും
Kerala

പ്ലസ് വൺ സീറ്റ്: താലൂക്ക്‌തല പട്ടിക വരും

തിരുവനന്തപുരം ∙ പ്ലസ് വൺ സീറ്റുകളുടെ താലൂക്ക് അടിസ്ഥാനത്തിലുള്ള പട്ടിക തയാറാക്കുമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സീറ്റ് ലഭ്യത പ്രാദേശികമായി പരിശോധിച്ച്, എവിടെയെങ്കിലും കുറവുണ്ടെങ്കിൽ പരിഹരിക്കുകയാണു ലക്ഷ്യം. എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ വിജയിച്ച മലപ്പുറത്തു പലർക്കും സ്വന്തം ജില്ലയിൽ ഹയർ സെക്കൻഡറി പഠനത്തിനു സീറ്റ് ലഭ്യമാകില്ലെന്ന ആശങ്ക ഉന്നയിച്ചപ്പോഴാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.
എസ്എസ്എൽസി പാസായ എല്ലാ വിദ്യാർഥികൾക്കും ഉന്നത പഠനത്തിനുള്ള അവസരം ഉറപ്പാക്കും. കഴിഞ്ഞവർഷം അനുവദിച്ച അധിക ബാച്ചുകളും അധിക സീറ്റുകളും ഇക്കൊല്ലവും നിലനിർത്തുന്നതു സംബന്ധിച്ച മന്ത്രിസഭാ തീരുമാനം വൈകാതെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജൂലൈ അഞ്ചോടെയാകും പ്ലസ് വൺ ക്ലാസ് തുടങ്ങുക.

Related posts

തിരക്ക് മൂലം യാത്രക്കാര്‍ ബോധരഹിതരാകുന്നു; ജനറല്‍ കമ്പാര്‍ട്ടുമെന്റുകളുടെ എണ്ണം വര്‍ധിപ്പിക്കണം- ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

Aswathi Kottiyoor

സബ്‌സിഡി നിരക്കില്‍ 13 ഇനങ്ങളുമായി ഈസ്റ്റര്‍ വിപണി നാളെ മുതല്‍

Aswathi Kottiyoor

മ​ഴ​യാ​ത്ര 20ന്

Aswathi Kottiyoor
WordPress Image Lightbox