23.6 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • കൊട്ടിയൂർ വൈശാഖ മഹോത്സവം; ഹരിത പ്രോട്ടോകോളിൽ നടത്തും
Uncategorized

കൊട്ടിയൂർ വൈശാഖ മഹോത്സവം; ഹരിത പ്രോട്ടോകോളിൽ നടത്തും

. കൊട്ടിയൂർ :ജൂൺ ഒന്നിന് ആരംഭിക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവം സർക്കാർ പ്രഖ്യാപിച്ച ഹരിത പ്രോട്ടോകോൾ പാലിച്ചു നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ആലോചിക്കാൻ ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തുകളുടെയും വിവിധ മിഷനുകളുടെയും യോഗം ചേർന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷനായി. നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ പദ്ധതി വിശദീകരണം നടത്തി. കൊട്ടിയൂർ, പേരാവൂർ, കോളയാട്, മാലൂർ, മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റുമാരായ റോയ് നമ്പുടാകം, പി പി വേണുഗോപാലൻ, എം റിജി, വി ഹൈമവതി, ടി ബിന്ദു എന്നിവർ അതാത് പഞ്ചായത്ത് പരിധിയിൽ നടത്തുന്ന പ്രവർത്തനങ്ങൾ വിശദമാക്കി.

ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി ഗീത, ജൂബിലി ചാക്കോ,കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, കേളകം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടോമി പുളിക്കക്കണ്ടം, ശുചിത്വ മിഷൻ ആർ പി കെ മോഹനൻ, കെ സൽമ, നിഷാദ് മണത്തണ,കെ കെ സത്യൻ,കെ സുനീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

ആദിവാസി വിദ്യാർത്ഥികൾക്ക്‌ മർദനം; സംഭവം മൂന്നാർ എംആർഎസ് ഹോസ്റ്റലിൽ; ജീവനക്കാരനെതിരെ കേസ്

Aswathi Kottiyoor

‘ദി കേരള സ്‌റ്റോറി’ക്കെതിരായ ഹരജി ഉടൻ പരിഗണിക്കണം’; ഹൈക്കോടതിയോട് സുപ്രിംകോടതി

യുവതിയോട് അപമര്യാദയായി പെരുമാറി, സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് സസ്പെൻഷൻ

Aswathi Kottiyoor
WordPress Image Lightbox