24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നോട്ട്‌ നിരോധനം ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനം; മന്ത്രി കെ എൻ ബാലഗോപാൽ
Kerala

നോട്ട്‌ നിരോധനം ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനം; മന്ത്രി കെ എൻ ബാലഗോപാൽ

2000 രൂപയുടെ നോട്ട് നിരോധനം ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന തീരുമാനമാണെന്ന്‌ മന്ത്രി കെ എൻ ബാലഗോപാൽ വാർത്താലേഖകരോട്‌ പറഞ്ഞു. നോട്ട്‌ നിരോധനത്തിന്റെ പേരിൽ കേന്ദ്ര സർക്കാർ നടത്തിയ അവകാശ വാദങ്ങൾ തെറ്റെന്ന് തെളിയിക്കുന്നതാണ് പുതിയ തീരുമാനം. ഇത്‌ സമ്പദ് വ്യവസ്ഥയുടെ വിശ്വാസ്യത തകർക്കും. ഇത്തരം കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കുന്നത്‌ ഉചിതമല്ല. വിശദ പഠനം ആവശ്യമാണ്. കഴിഞ്ഞ ഏഴ്‌ വർഷം കൊണ്ട് കേരളത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ എൽഡിഎഫ്‌ സർക്കാരിന്‌ കഴിഞ്ഞു. എല്ലാ മേഖലയിലും വികസനമെത്തിച്ചു.

പ്രതിപക്ഷ സമരം അർത്ഥമില്ലാത്തതാണ്‌. നിരാശകൊണ്ടുള്ള സമരമാണത്‌. മുഖ്യമന്ത്രിയും മന്ത്രിമാരും അഭിമാനത്തോടെ തല ഉയർത്തി പിടിച്ചാണ് നടക്കുന്നത്. കേരളത്തിനുള്ള ഗ്രാന്റ് കേന്ദ്രം വെട്ടിക്കുറക്കുന്നു. വഞ്ചനാ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ യുഡിഎഫിന് മൗനമാണെന്നും അദ്ദേഹം പറഞ്ഞു.

Related posts

ടെക്‌നോപാർക്കിൽ 8501 കോടിയുടെ കയറ്റുമതി ; ഐടിമേഖലയിൽ നേട്ടംകൊയ്ത്‌ സംസ്ഥാനം

Aswathi Kottiyoor

ഹൈ റിസ്ക്’ രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് 7 ദിവസം ക്വാറന്റീൻ, 7 ദിവസം നിരീക്ഷണം.

Aswathi Kottiyoor

ഭക്ഷ്യസുരക്ഷ വകുപ്പ്‌ പരിശോധന: അടപ്പിച്ചത്‌ 32 സ്ഥാപനങ്ങൾ

Aswathi Kottiyoor
WordPress Image Lightbox