23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • 535 കോടിയുമായി വന്ന ട്രക്ക് നടുറോഡില്‍ ബ്രേക്ക് ഡൗണായി: കുതിച്ചെത്തി സുരക്ഷ ഉറപ്പാക്കി പോലീസ്
Kerala

535 കോടിയുമായി വന്ന ട്രക്ക് നടുറോഡില്‍ ബ്രേക്ക് ഡൗണായി: കുതിച്ചെത്തി സുരക്ഷ ഉറപ്പാക്കി പോലീസ്


ചെന്നൈ: കോടികളുമായി വന്ന ട്രക്ക് നടുറോഡില്‍ ബ്രേക്ക് ഡൗണായി. റിസര്‍വ് ബാങ്കില്‍ നിന്നും 535 കോടിയുമായെത്തിയ ട്രക്കാണ് ചെന്നൈയില്‍ ബ്രേക്ക് ഡൗണായത്.രണ്ട് ട്രക്കുകളാണ് പണവുമായി ആര്‍ബിഐയില്‍ നിന്നും പുറപ്പെട്ടത്. ഇതില്‍ ഒരു ട്രക്കാണ് വഴിയില്‍ തകരാറിലായത്. രണ്ട് ട്രക്കുകളിലും കൂടി 1070 കോടി രൂപയാണുണ്ടായിരുന്നത്.ദേശീയപാതയില്‍ 17 പോലീസുകാരാണ് ട്രക്കിനെ അനുഗമിച്ചിരുന്നത്. തകരാര്‍ സംഭവിച്ചതോടെ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. വില്ലുപുരം ജില്ലയിലേക്ക് കറന്‍സിയുമായി പോയ വാഹനമാണ് വഴിയില്‍ കുടുങ്ങിയത്വഴിയില്‍ കുടുങ്ങിയ ട്രക്ക് പിന്നീട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ കാമ്പസിലേക്ക് മാറ്റി. താംബരം അസിസ്റ്റന്റ് കമീഷണര്‍ ശ്രീനിവാസന്‍ സ്ഥലത്തെത്തി. തുടര്‍ന്ന് സിദ്ധ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള ആളുകളുടെ പ്രവേശനം തടയുകയും ചെയ്തു. മെക്കാനിക്കുകളെ ഉപയോഗിച്ച് ട്രക്ക് ശരിയാക്കാനുള്ള ശ്രമം ആരംഭിച്ചു

Related posts

കേരളത്തിൽ നിക്ഷേപത്തിന് ദക്ഷിണ കൊറിയക്ക്‌ താൽപ്പര്യം

Aswathi Kottiyoor

ഹെല്‍മറ്റില്ലെങ്കില്‍ കീശ ചോരും; ഈ വര്‍ഷം പിഴയായി ഈടാക്കിയത് 1.76 കോടി രൂപ

Aswathi Kottiyoor

ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന കുട്ടികൾക്ക് പിഴ ഈടാക്കുന്നതിൽ നിന്ന് ഇളവ് നൽകാനാകില്ലെന്ന് കേന്ദ്രസർക്കാർ

Aswathi Kottiyoor
WordPress Image Lightbox