24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • മിടുക്കരായ വിദ്യാർത്ഥികൾക്ക് സൗജന്യ വിമാനയാത്രയുമായി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മണിക്കടവ്
Uncategorized

മിടുക്കരായ വിദ്യാർത്ഥികൾക്ക് സൗജന്യ വിമാനയാത്രയുമായി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ മണിക്കടവ്


മണിക്കടവ്: വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിൽ തന്നെ സിവിൽ സർവീസ് പരിശീലനം നൽകുക, പി എസ് സി , യു പി എസ് സി പരിക്ഷ എഴുതാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ തലശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി നടപ്പിലാക്കിയ പൊതു വിജ്ഞാന പരിശീലന പദ്ധതിയായ മാസ്റ്റർ മൈൻഡ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ 10 കുട്ടികൾക്ക് സൗജന്യ വിമാനയാത്ര ഏർപ്പെടുത്തി മണിക്കടവ് സെന്റ് തോമസ് ഹൈസ്ക്കൂൾ. 8, 9, 10, ക്ലാസുകൾക്ക് കോർപ്പറേറ്റ് തലത്തിൽ 2023 ജനുവരി മാസത്തിൽ നടത്തിയ പൊതു വിജ്ഞാന പരീക്ഷയിൽ ആദ്യ 12 റാങ്കുകളിൽ 10 റാങ്കും നേടാൻ സ്കൂളിന് സാധിച്ചിരുന്നു. ഇത് തലശ്ശേരി കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസി തലത്തിൽ ഒരു സ്കൂൾ നേടുന്ന ഏറ്റവും മികച്ച വിജയങ്ങളിലൊന്നാണ്. റൊസാൻ മരിയ , ആദിശ്രീ പി കെ , ജെർവിൻ പ്രസാദ്, ഫെലിക്സ് റോബിൻ, എൽജിൻ തോമസ്, അയോണ തെരേസ, ഫിയോണ റോസ് , അനാമിക എൻ സന്ദീപൻ , ആൻമരിയ വിജേഷ്, മരിയ ജോർജ് എന്നിവർക്കാണ് ആദ്യ വിമാന യാത്രയിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ചത്.
കണ്ണൂരിൽ നിന്നും കൊച്ചിയിലേക്കാണ് സൗജന്യ വിമാനയാത്ര നടത്തിയത്.ആകാശത്തുകൂടി പോകുന്ന വിമാനത്തെ നോക്കി കണ്ട് മാത്രം പരിചയമുള്ള വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളും ആദ്യ വിമാനയാത്ര അവരുടെ സ്വപ്നം മാത്രമായിരുന്നു. എന്നാൽ ആ സ്വപ്നത്തെ യാഥാർത്ഥ്യത്തിൽ എത്തിച്ചതിന്റെ സന്തോഷത്തിലാണ് സെന്റ് തോമസ് ഹൈസ്ക്കൂളിലെ അധ്യാപക സമൂഹവും മാനേജ്മെന്റും. വിമാന യാത്ര കൂടാതെ മെട്രോ റെയിൽ , വാട്ടർ മെട്രോ യാത്രയും കുട്ടികളെ സംബന്ധിച്ച് നവ അനുഭവമായിരുന്നു.
കുട്ടികൾക്കൊപ്പം സ്കൂൾ ഹെഡ് മാസ്റ്റർ നീലകണ്oൻ പി എം, മാസ്റ്റർ മൈൻഡ് പൊതു വിജ്ഞാന പരിശീലന പരിപാടിയുടെ പരിശീലകൻ റോബിൻ ജോസഫ് പി., മലയാളം അധ്യാപിക ലൈസമ്മ ഫ്രാൻസിസ് എന്നിവർ യാത്രക്ക് നേതൃത്വം നൽകി. വലിയ സാമ്പത്തിക ചിലവ് വന്ന ഈ പദ്ധതിയെ സഹായിക്കാൻ സമൂഹത്തിലെ നിരവധിയായ സുമനുസുകൾ മുന്നോട്ട് വന്നു. തോമസ് കാനാട്ട് ( UAE ) , ബിനു കുളക്കോട്ട് , ജോർജ് ഉണ്ണിയാനിയിൽ, ജോജിത്ത് തുരുത്തേൽ, ഷിജു കൂവപ്പാറ( കോൺട്രാക്ടർ ) , ബിനോയി പാലാക്കുഴി (മെട്രോ കാറ്ററിഗ്) , ബാബു പട്ട കുന്നേൽ (അമ്പിളി സ്റ്റുഡിയോ), ബിപിൻ സ്കറിയ വെളിയത്ത് (ഹോട്ടൽ ന്യൂ ടേസ്റ്റി ), സെന്റർവ്യൂ സ്റ്റോഴ്സ് ഉളിക്കൽ എന്നിവർ ഈ പദ്ധതിക്ക് കൈ താങ്ങായി നിന്നു .

Related posts

ഇടവിട്ട് മഴ പെയ്തിട്ടും ശമനമില്ല; സംസ്ഥാനത്ത് ചൂട് കൂടുന്നു, താപനില മുന്നറിയിപ്പ്

Aswathi Kottiyoor

കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ ക്യാമ്പ്ആരംഭിച്ചു*

Aswathi Kottiyoor

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പോരാട്ടം കടുക്കുന്നു; ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയില്‍

Aswathi Kottiyoor
WordPress Image Lightbox