24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • രജനികാന്ത് അഭിനയം നിര്‍ത്തുന്നു, അവസാന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യും; പുതിയ റിപ്പോര്‍ട്ട് കേട്ട് നിരാശയിലും സന്തോഷത്തിലും ആരാധകര്‍
Kerala

രജനികാന്ത് അഭിനയം നിര്‍ത്തുന്നു, അവസാന ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യും; പുതിയ റിപ്പോര്‍ട്ട് കേട്ട് നിരാശയിലും സന്തോഷത്തിലും ആരാധകര്‍

തമിഴ് സിനിമയുടെ തലൈവര്‍ രജനികാന്തിന്റെ പുതിയ സിനിമ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുമെന്ന് സൂചന. സംവിധായകന്‍ മിഷ്‌കിന്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സൂപ്പര്‍സ്റ്റാര്‍ തന്നെ ലോകേഷിനെ വിളിച്ച് തന്റെ അവസാന ചിത്രം സംവിധാനം ചെയ്യണമെന്ന് പറയുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ അടുത്ത് നല്‍കിയ അഭിമുഖത്തിലാണ് മിഷ്‌കിന്‍ ഇക്കാര്യം പറഞ്ഞത്.

അദ്ദേഹത്തിന്റെ കരിയറിലെ അവസാന ചിത്രമാണ് ഇതെന്നും സൂചനയുണ്ടെന്ന് മിഷ്‌കിന്‍ പറഞ്ഞു. സിനിമ പ്രേമികള്‍ക്ക് ഒരേ സമയം സന്തോഷവും സങ്കടവും നല്‍കുന്ന വാര്‍ത്തയാണിത്.

ലോകേഷ് -രജനി കൂട്ടുകെട്ടില്‍ സിനിമ എത്തുന്നുവെന്ന സന്തോഷമാണ്. എന്നാല്‍ തലൈവരുടെ കരിയറിലെ അവസാന ചിത്രമാണെന്നത് സിനിമ പ്രേക്ഷകരെ നിരാശയിലാക്കിയിട്ടുണ്ട്.‘തലൈവര്‍ 171’ എന്ന് പറയപ്പെടുന്ന ചിത്രം രജനിയുടെ അവസാന ചിത്രമാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ട്. അതേസമയം, ‘ജയ് ഭിം’ എന്ന ചിത്രം സംവിധാനം ചെയ്ത ടി ജി ജ്ഞാനവേല്‍ ആണ് രജനികാന്തിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്.ചിത്രത്തില്‍ പ്രതിനായകനായി വിക്രം എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം പകുതിയോടെ ആയിരിക്കും ഷൂട്ടിംഗ് ആരംഭിക്കുന്നത്. മറ്റ് അഭിനേതാക്കളുടെയും അണിയറ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടനെ അറിയിക്കും.നിലവില്‍ രജനികാന്ത് തന്റെ റിലീസിന് ഒരുങ്ങിയിരിക്കുന്ന ജയിലറിന്റെ തിരക്കിലാണ്. വലിയ താരനിരയുള്ള ചിത്രത്തില്‍ മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, ജാക്കി ഷെറോഫ്, സുനില്‍ ഷെട്ടി, തമന്ന, രമ്യാ കൃഷ്ണന്‍, വിനായകന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീതവും വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി ചെയ്യുന്നത്.

Related posts

അതിസുരക്ഷാ നമ്പര്‍ പ്ലേറ്റ് 28നകം ഘടിപ്പിക്കണം

Aswathi Kottiyoor

എന്‍ റോള്‍ഡ് ഏജന്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു*

Aswathi Kottiyoor

കൈക്കൂലിക്കാരെ പൂട്ടാൻ സാഹചര്യത്തെളിവ്‌ മതി ; നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox