24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൊല്ലത്ത് മരുന്നു സംഭരണകേന്ദ്രത്തില്‍ വൻ തീപിടിത്തം, അണയ്ക്കാൻ ശ്രമം; ദുരൂഹത
Kerala

കൊല്ലത്ത് മരുന്നു സംഭരണകേന്ദ്രത്തില്‍ വൻ തീപിടിത്തം, അണയ്ക്കാൻ ശ്രമം; ദുരൂഹത

കൊല്ലം∙ ഉളിയക്കോവിലിൽ മരുന്നു സംഭരണകേന്ദ്രത്തിൽ വൻ തീപിടിത്തം. മെഡിക്കൽ സർവീസ് കോർപറേഷന്‍റെ കീഴിലുള്ള സ്ഥാപനത്തിനാണ് തീപിടിച്ചത്.  ബുധനാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. വൈകിട്ട് അഞ്ചിന്  അടയ്‌ക്കുമെന്നതിനാൽ ജീവനക്കാർ ആരുമുണ്ടായിരുന്നില്ല. തീപിടിത്തം ഉണ്ടായതിൽ ദൂരൂഹത സംശയിക്കുന്നുണ്ട്. തീ അണയ്ക്കാൻ ശ്രമം തുടുരുകയാണ്. പത്തിലധികം അഗ്നിശമനസേനാ യൂണിറ്റുകൾ തീ അണയ്ക്കുന്നതിന് സ്ഥലത്തെത്തി. സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് തടയാനാണ് ശ്രമം. രാത്രി പ്രദേശത്ത് വൈദ്യുതിയില്ല. വാഹനങ്ങൾ എത്തിച്ചേരുന്നതിനുള്ള ബുദ്ധിമുട്ടും വെല്ലുവിളിയാണ്. വലിയ തോതിലുള്ള പൊട്ടിത്തെറിയുണ്ടാകുന്നത് പരിഭ്രാന്തി പരത്തുന്നു. കോവിഡ് സമയത്ത് സംഭരിച്ച സാനിറ്റൈസർ ഉൾപ്പെടെയുള്ളവ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഗോഡൗൺ പൂർണമായി കത്തിനശിച്ചു

15 വർഷമായി പ്രവർത്തിക്കുന്ന മരുന്ന് സംഭരണകേന്ദ്രത്തിൽ നിന്നാണ് കൊല്ലം ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും സർക്കാർ ആശുപത്രിയിലേക്കും മരുന്ന് എത്തിക്കുന്നത്. ആദ്യം തീപിടിച്ചത് ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്നിടത്താണ്. ജനറേറ്റുകളും ശീതകരണ സംവിധാനവും ഉൾപ്പെടെ കത്തിനശിച്ചു. കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 

Related posts

റിപ്പോ നിരക്കിൽ മാറ്റമില്ല ; വായ്‌പ നടുവൊടിക്കും , വായ്പാ​ഗുണഭോക്താക്കൾക്ക്‌ തിരിച്ചടി

Aswathi Kottiyoor

100 ശതമാനം നേരിട്ടുള്ള വിദേശനിക്ഷേപത്തിന്
 അനുമതി വേണ്ട ടെലികോം വിൽപ്പന ; ഇനി പരിധിയില്ല.

Aswathi Kottiyoor

ശാരീരിക പരിമിതികളെ നേരിടുന്ന എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതുവരെ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്യാൻ നിർദേശം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox