24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വിഷവാതകം പുറന്തള്ളുന്നത് തടയാനുള്ള കർമപദ്ധതി: ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ തുടക്കം
Kerala

വിഷവാതകം പുറന്തള്ളുന്നത് തടയാനുള്ള കർമപദ്ധതി: ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ തുടക്കം

അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്നതിലധികം വിഷവാതകം പുറന്തള്ളുന്നത് തടയാനുള്ള കർമപദ്ധതിക്ക് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ തുടക്കം. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമപദ്ധതിക്കുകീഴിൽ ഹരിതകേരള മിഷൻ വഴി നടപ്പാക്കുന്ന “നെറ്റ്സീറോ കാർബൺ കേരളം -ജനങ്ങളിലൂടെ’ പദ്ധതിയിൽ ഉദയഗിരി, കുറുമാത്തൂർ, കണ്ണപുരം, ചെറുകുന്ന്, പായം, പെരളശേരി, മുഴക്കുന്ന് പഞ്ചായത്തുകളാണ് ഒന്നാംഘട്ടത്തിൽ. 2035 ഓടെ ജില്ലയെ കാർബൺ ന്യൂട്രലാക്കുന്നതിനാണ്‌ ലക്ഷ്യം.
കാർബൺ ഇല്ലാതാക്കാനായി മാലിന്യംതള്ളൽ കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കുക, പൊതുഉപയോഗത്തിനായി ജൈവമാലിന്യ സംസ്‌കരണ കേന്ദ്രങ്ങൾ ഒരുക്കുക, സാധ്യമായ ഇടങ്ങളിൽ ചെറുതും വലുതുമായ പച്ചത്തുരുത്തുകളുടെ വ്യാപനം, സൗരോർജ സംവിധാനങ്ങളുടെ വ്യാപന പ്രചാരണം തുടങ്ങി.
ഹരിതഗൃഹ വാതകങ്ങൾ ബഹിർഗമിക്കുന്ന ഇടങ്ങൾ സർവേയിലൂടെ കണ്ടെത്തി വിവിധങ്ങളായ പദ്ധതികളിലൂടെയും ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെയും ഇവ കുറയ്‌ക്കുന്നതിനാവശ്യമായ പ്രവർത്തനം സംഘടിപ്പിക്കും.
ഏഴ് പഞ്ചായത്തുകളിലും സംഘാടകസമിതിയും സാങ്കേതിക സമിതിയും രൂപീകരിച്ചു. ഇവർക്കായി ജില്ലാതലത്തിൽ ശിൽപ്പശാല നടത്തി. മാലിന്യം തള്ളൽ കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കുക, പൊതുഉപയോഗത്തിനായി ജൈവമാലിന്യ സംസ്‌കരണ കേന്ദ്രങ്ങൾ ഒരുക്കുക, സാധ്യമായ ഇടങ്ങളിൽ ചെറുതും വലുതുമായ പച്ചത്തുരുത്തുകളുടെ വ്യാപനം, സൗരോർജ സംവിധാനങ്ങളുടെ വ്യാപന പ്രചാരണം തുടങ്ങി.
ഹരിതഗൃഹ വാതകങ്ങൾ ബഹിർഗമിക്കുന്ന ഇടങ്ങൾ സർവേയിലൂടെ കണ്ടെത്തി വിവിധങ്ങളായ പദ്ധതികളിലൂടെയും ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെയും ഇവ കുറയ്‌ക്കുന്നതിനാവശ്യമായ പ്രവർത്തനം സംഘടിപ്പിക്കും.
ഏഴ് പഞ്ചായത്തുകളിലും സംഘാടകസമിതിയും സാങ്കേതിക സമിതിയും രൂപീകരിച്ചു. ഇവർക്കായി ജില്ലാതലത്തിൽ ശിൽപ്പശാല നടത്തി. പഞ്ചായത്തിലെ താമസക്കാരായ വിദഗ്‌ധരെ ഉൾപ്പെടുത്തി സാങ്കേതിക പരിശീലനം നൽകുകയും തുടർന്ന് സ്ഥാപനങ്ങളിലെ സർവേ പൂർത്തിയാക്കുകയും ചെയ്തു. വീടുകളിലെയും കച്ചവടസ്ഥാപങ്ങളിലെയും സർവേ ഉൾപ്പെടെ വരുംദിവസങ്ങളിൽ പൂർത്തീകരിക്കും. സംസ്ഥാനതലത്തിൽ നടക്കുന്ന ശിൽപ്പശാലക്കുശേഷം തുക വകയിരുത്തി പദ്ധതി പൂർത്തീകരിക്കും. തുടർന്ന് മറ്റുതദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.
പഞ്ചായത്തിലെ താമസക്കാരായ വിദഗ്‌ധരെ ഉൾപ്പെടുത്തി സാങ്കേതിക പരിശീലനം നൽകുകയും തുടർന്ന് സ്ഥാപനങ്ങളിലെ സർവേ പൂർത്തിയാക്കുകയും ചെയ്തു. വീടുകളിലെയും കച്ചവടസ്ഥാപങ്ങളിലെയും സർവേ ഉൾപ്പെടെ വരുംദിവസങ്ങളിൽ പൂർത്തീകരിക്കും. സംസ്ഥാനതലത്തിൽ നടക്കുന്ന ശിൽപ്പശാലക്കുശേഷം തുക വകയിരുത്തി പദ്ധതി പൂർത്തീകരിക്കും. തുടർന്ന് മറ്റുതദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും.

Related posts

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

കുട്ടികളുടെ വാക്സിനേഷന്‍ വീണ്ടും ഒരുലക്ഷം കഴിഞ്ഞു

Aswathi Kottiyoor

കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox