22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • ഓര്‍മകളില്‍ നൊമ്പരമായി വന്ദന; ആശുപത്രി അക്രമത്തിന് കടുത്ത ശിക്ഷ: ഓർഡിനൻസിന് അംഗീകാരം
Uncategorized

ഓര്‍മകളില്‍ നൊമ്പരമായി വന്ദന; ആശുപത്രി അക്രമത്തിന് കടുത്ത ശിക്ഷ: ഓർഡിനൻസിന് അംഗീകാരം


തിരുവനന്തപുരം∙ ആശുപത്രികളിലെ അക്രമം തടയാന്‍ ശക്തമായ വ്യവസ്ഥകളടങ്ങിയ ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം. ഓർഡിനൻസിൽ പരാതിയുണ്ടെങ്കിൽ നിയമസഭാ സമ്മേളനത്തിൽ ഔദ്യോഗിക ഭേദഗതി കൊണ്ടുവരും. ഡോക്ടർമാരുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാർഥ്യമായത്. ആശുപത്രികളില്‍ അക്രമം കാട്ടുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് ഓര്‍ഡിനന്‍സ്.കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജൻ ഡോ. വന്ദന കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഓർഡിനൻസ്. ഡോക്ടര്‍മാരെ അക്രമിക്കുന്നവര്‍ക്ക് പരമാവധി ഏഴു വർഷം വരെ ശിക്ഷയും പിഴയും ഉറപ്പാക്കുന്നതാണ് ഓര്‍ഡിനന്‍സ്. പ്രത്യേക കോടതിയിൽ ഒരു വർഷത്തിനകം വിചാരണ തീർക്കണമെന്ന് വ്യവസ്ഥയുണ്ട്.

ആരോഗ്യ പ്രവർത്തകർക്കൊപ്പം മിനിസ്റ്റീരിയൽ സ്റ്റാഫിനും സുരക്ഷാ ജീവനക്കാർക്കും മെഡിക്കൽ, നഴ്സിങ് വിദ്യാർഥികൾക്കും പരിരക്ഷ ലഭിക്കും. വസ്തുവകകൾക്ക് നാശം വരുത്തിയാൽ ഇരട്ടിത്തുക നഷ്ടപരിഹാരം ഈടാക്കും.

Related posts

വലയിൽ കുരുങ്ങി തിമിം​ഗല സ്രാവുകൾ; ഏറെ പണിപ്പെട്ട് കടലിലേക്ക് തിരിച്ചയച്ചു

Aswathi Kottiyoor

പോക്സോ കേസിൽ കൊട്ടിയൂർ സ്വദേശിക്ക് മൂന്നു വർഷം തടവ്.

Aswathi Kottiyoor

എറണാകുളത്ത് ആര് കരകയറും, ഹൈബിക്ക് ഷൈന്‍ വെല്ലുവിളിയാകുമോ? ട്വന്‍റി 20ക്കും സ്ഥാനാർഥി!

Aswathi Kottiyoor
WordPress Image Lightbox