24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കാളവണ്ടിപ്പാതയ്‌ക്കും മൺറോഡുകൾക്കും വിട ; ഇവിടുത്തെ റോഡാണ് റോഡ്
Kerala

കാളവണ്ടിപ്പാതയ്‌ക്കും മൺറോഡുകൾക്കും വിട ; ഇവിടുത്തെ റോഡാണ് റോഡ്

ഇടുക്കി
മലനാട്ടിലെ കാളവണ്ടിപ്പാതയ്‌ക്കും മൺറോഡുകൾക്കും വിട. ഇടുക്കിയുടെ മുഖച്ഛായ മാറിയ റോഡ്‌ വികസനത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ പീരുമേട് -–- ദേവികുളം മലയോര ഹൈവേയുടെ ഭാഗമായ കുട്ടിക്കാനം- –- ചപ്പാത്ത് റോഡ്‌. കിഫ്ബിയിൽനിന്ന് 90.34 കോടി രൂപയിൽ 18.3 കീലോമീറ്ററിലാണ്‌ റോഡ്‌ നിർമിച്ചത്‌. 12 മുതൽ 13.5 മീറ്റർ വരെയാണ് വീതി. ഏഴു മീറ്റർ കാര്യേജ് വേയും ഇരുവശങ്ങളിലും ഒരു മീറ്റർ വീതം പേവ്ഡ് ഷോൾഡറുകളുമുണ്ട്.

അഴകായി 
അരിക്കൊമ്പൻ വഴി
അരിക്കൊമ്പനെ പൂട്ടി പെരിയാർ റിസർവിലേക്ക്‌ കൊണ്ടുപോയ റോഡിന്റെ അഴകും ചർച്ചയ്‌ക്ക്‌ വഴിവച്ചിരുന്നു. കൊച്ചി–-ധനുഷ്‌കോടി ദേശീയപാത 85ൽ ചിന്നക്കനാൽ മേഖലയെയും(16 കി. മീറ്റർ) പൂപ്പാറ മുതൽ കുമളി വരെ 70 കി.മീറ്റർ സംസ്ഥാനറോഡിനെയും ബന്ധപ്പെടുത്തിയായിരുന്നു ചർച്ച. സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നൽകിയ നിർദേശപ്രകാരം 2017-–-18ലാണ് കേന്ദ്രസർക്കാർ ചിന്നക്കനാൽ–- പൂപ്പാറ റോഡിന്റെ പദ്ധതി അംഗീകരിച്ചത്‌. 300 കോടി രൂപ ആദ്യഘട്ടം അനുവദിച്ചു. റോഡിന്റെ നവീകരണത്തിന് 1.495 ഹെക്ടർ ഭൂമി വനം വകുപ്പിൽനിന്ന് ഏറ്റെടുത്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രത്യേക അവലോകന യോ​ഗം ചേർന്നാണ് ഭൂമി ഏറ്റെടുത്തത്. സ്റ്റേറ്റ് എൻഎച്ച് ആണ് പ്രവൃത്തി പൂർത്തീകരിച്ചത്. പൂപ്പാറ കുമളി റോഡ്‌ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ളതും. ദേശീയപാതയെ വെല്ലുംവിധം 50 കോടിരൂപ ചെലവിലാണ്‌ ഇത്‌ നിർമിച്ചത്‌. എം എം മണി എംഎൽഎയുടെ ശ്രമഫലമായി വിവിധ ഘട്ടങ്ങളിൽ പദ്ധതികൾക്കായി തുക അനുവദിച്ചു. ഉൾപ്പെടെ ആധുനിക നിലവാരത്തിലാണ് നിർമാണം പൂർത്തീകരിച്ചത്‌.

Related posts

കോവി‍‍ഡ് വന്നുപോയാലും പിടികൂടാം, 50 ജനിതക മാറ്റങ്ങൾ; പ്രതിരോധം മറികടക്കും.

Aswathi Kottiyoor

*32 വര്‍ഷത്തെ ഇടവേള: കശ്മീരില്‍ വീണ്ടും സിനിമ.*

Aswathi Kottiyoor

സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം വെ​ർ​ച്വ​ലാ​യി ന​ട​ത്തു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

Aswathi Kottiyoor
WordPress Image Lightbox