24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരളത്തിൽ കാലവര്‍ഷം ജൂണ്‍ നാലിന് എത്തിയേക്കും.*
Kerala

കേരളത്തിൽ കാലവര്‍ഷം ജൂണ്‍ നാലിന് എത്തിയേക്കും.*

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഇത്തവണ ജൂൺ നാലിന് എത്തിയേക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ദിവസം വൈകിയായിരിക്കും മൺസൂൺ എത്തുക എന്നത് നേരത്തെ തന്നെ പ്രതീക്ഷിച്ചതാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം ആരംഭിക്കുക. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സാധാരണ രീതിയിൽ ജൂൺ ഒന്നിന് കാലവർഷം ആരംഭിച്ചത് ഒരുതവണ മാത്രമാണ്. 2018-ലും 2022-ലും കാലവർഷം നേരത്തെ എത്തിയിരുന്നു. 2019-ലും 2021-ലും വൈകിയായിരുന്നു സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചത്.അതേസമയം, മേയ് 16 മുതൽ 20 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Related posts

ന​ട​ൻ ജി.​കെ. പി​ള്ള അ​ന്ത​രി​ച്ചു

Aswathi Kottiyoor

പേവിഷബാധ വൈറസിന് ജനിതക വകഭേദമുണ്ടായോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കൈ താങ്ങായി യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ:ആർദ്രം കുടുംബ സഹായ പദ്ധതി ചർച്ചയാകുന്നു

Aswathi Kottiyoor
WordPress Image Lightbox