24.6 C
Iritty, IN
September 28, 2024
  • Home
  • Uncategorized
  • കൃത്രിമ ബീജസങ്കലനത്തിലൂടെ കുഞ്ഞിനെ ആവശ്യപ്പെട്ടു; കൊന്ന് കഷണങ്ങളാക്കി; പ്രതിക്ക് ജീവപര്യന്തം.
Uncategorized

കൃത്രിമ ബീജസങ്കലനത്തിലൂടെ കുഞ്ഞിനെ ആവശ്യപ്പെട്ടു; കൊന്ന് കഷണങ്ങളാക്കി; പ്രതിക്ക് ജീവപര്യന്തം.


കൊല്ലം: ബ്യൂട്ടീഷ്യനായ യുവതിയെ കൊല്ലത്തുനിന്ന് പാലക്കാട്ടേക്ക് കൂട്ടിക്കൊണ്ടുപോയി കൊന്നശേഷം മൃതദേഹം വെട്ടിമുറിച്ച് കുഴിച്ചിട്ട കേസില്‍ കോഴിക്കോട് വടകര തൊടുവയല്‍ വീട്ടില്‍ പ്രശാന്ത് നമ്പ്യാര്‍ക്ക് (35) ജീവപര്യന്തം തടവുശിക്ഷ. തൃക്കോവില്‍വട്ടം നടുവിലക്കര ശ്രീനിലയത്തില്‍ സുചിത്ര പിള്ള(42)യെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി റോയ് വര്‍ഗീസാണ് വിധി പ്രസ്താവിച്ചത്. 302-ാം വകുപ്പുപ്രകാരം ജീവപര്യന്തത്തിനു പുറമേ ഒരുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. ഇതിനുപുറമേ വിവിധ വകുപ്പുകളിലായി 14 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയും മരിച്ച യുവതിയും തമ്മിലുള്ള ചാറ്റുകള്‍ വീണ്ടെടുത്തു. തുടര്‍ന്ന് പ്രതിയുടെ മൊഴിപ്രകാരം വാടകവീടിനോടു ചേര്‍ന്ന ചതുപ്പുനിലത്തില്‍ കുഴിച്ചിട്ട യുവതിയുടെ മൃതദേഹവും സ്വര്‍ണാഭരണങ്ങളും മേക്കപ്പ് സാധനങ്ങളും മറ്റും കണ്ടെടുത്തു.സാഹചര്യത്തെളിവുകള്‍ മാത്രം ആസ്പദമാക്കിയാണ് കേസില്‍ കുറ്റപത്രം ഹാജരാക്കിയത്. പ്രതിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും സുചിത്ര പിള്ളയുമായുള്ള ചാറ്റുകളും പ്രതി ഇല്ലാതാക്കിയിരുന്നു. യുവതിയുടെ മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും ചെയ്തു. എന്നാല്‍ സൈബര്‍ ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്തോടെ, പ്രതി നശിപ്പിച്ച ഫോണ്‍ ഉപയോഗിച്ച് യുവതി നടത്തിയ ചാറ്റുകള്‍ വീണ്ടെടുക്കാനായതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

എ.സി.പി. ബി.ഗോപകുമാര്‍ കുറ്റപത്രം നല്‍കിയ കേസില്‍ എസ്.ഐ.മാരായ വി.അനില്‍കുമാര്‍, സി.അമല്‍ എന്നിവരും എസ്.സുനില്‍കുമാര്‍, രാജീവ്, സൈബര്‍ പോലീസ് ഉദ്യോഗസ്ഥരായ എ.നിയാസ്, പ്രതാപ്, ജിജു എന്നിവരുമാണ് പ്രത്യേക അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി.മോഹന്‍രാജ് ഹാജരായി

Related posts

പെരിയാറില്‍ രാസമാലിന്യം കലര്‍ന്നു; മീനുകളുടെ കൂട്ട കുരുതി തുടരുന്നു, കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം

Aswathi Kottiyoor

ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന;പഴകിയ ഭക്ഷണങ്ങൾ പിടികൂടി

Aswathi Kottiyoor

അധ്യാപകരില്ല, ലാബില്ല, പരാതിപ്പെട്ടാൽ ഇൻ്റേണൽ മാർക്കുമില്ല’; പത്തനംതിട്ടയിലെ സർക്കാർ നഴ്സിംഗ് കോളേജ്…

Aswathi Kottiyoor
WordPress Image Lightbox