24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഓപ്പറേഷൻ സമുദ്രഗുപ്ത’ വൻവിജയത്തിലേക്ക്.
Kerala

ഓപ്പറേഷൻ സമുദ്രഗുപ്ത’ വൻവിജയത്തിലേക്ക്.

അറബിക്കടലിലെ രാസലഹരി, ആയുധക്കടത്തു റാക്കറ്റുകളെ പൂട്ടാൻ ഇന്ത്യൻ നാവിക സേനയുടെ സഹകരണത്തോടെ നർകോട്ടിക് കൺട്രോൾ ബ്യൂറോ(എൻസിബി) ആരംഭിച്ച ‘ഓപ്പറേഷൻ സമുദ്രഗുപ്ത’ വൻവിജയത്തിലേക്ക്. പാക്ക് ക്രിമിനൽ സിൻഡിക്കറ്റായ ഹാജി സലിം നെറ്റ്‌വർക് അറബിക്കടലിൽ താഴ്ത്തിയ 3000 കിലോഗ്രാമിൽ അധികം വരുന്ന രാസലഹരി പദാർഥങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞാൽ‌ ഇത് രാജ്യംകണ്ട ഏറ്റവും വലിയ ലഹരിമരുന്നു വേട്ടയാവും. നേവൽ ഇന്റലിജൻസിനു രഹസ്യവിവരം ലഭിക്കുമ്പോൾ ലഹരി വഹിക്കുന്ന പാക്കിസ്ഥാൻ ചരക്കുകപ്പൽ ഗുജറാത്ത് പുറംകടൽ താണ്ടി തെക്ക്–കിഴക്ക് ദിശയിൽ ലക്ഷദ്വീപ് ലക്ഷ്യമാക്കിയാണു നീങ്ങിയിരുന്നത്. എന്നാൽ നാവികസേന പിൻതുടരുന്ന വിവരം പാക്ക് കപ്പലിനു ലഭിച്ചതായി അതിന്റെ പിന്നീടുള്ള വേഗതയും ഇന്ത്യൻ തീരത്തു നിന്നു 200 നോട്ടിക്കൽ മൈലിനു പുറത്തുള്ള രാജ്യാന്തര കപ്പൽ ചാലിലേക്കു നീങ്ങാൻ കാണിച്ച വ്യഗ്രതയും സൂചിപ്പിക്കുന്നു. ഉപഗ്രഹാധിഷ്ഠിത ആശയവിനിമയ സങ്കേതങ്ങൾ കപ്പലിലുണ്ടായിരുന്നതായും സംശയിക്കുന്നു

പാക്കിസ്ഥാൻ ഡ്രഗ് കാർട്ടലുകളായ ഹാജി സലിം, ഹാജി മുസ്തഫ, ഹാജി മെലങ്ക നെറ്റ്‌വർക്കുകളാണു അറബിക്കടലിനെ ലോകത്തെ ഏറ്റവും വിപുലമായ ലഹരിമരുന്നു റൂട്ടാക്കി മാറ്റിയത്. ഇതിൽ ഇന്ത്യൻ ഉപഭൂഖണ്ഡ‍ത്തിലേക്ക് ഏറ്റവും അധികം രാസലഹരികൾ കടത്തുന്നത് ഹാജി സലിം നെറ്റ്‌വർക്കാണ്. അഫ്ഗാനിസ്ഥാനിലെ ഓപ്പിയം (കറപ്പ്) പാടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന ഓർഗാനിക്ക് ലഹരി പദാർഥങ്ങളും പാക്കിസ്ഥാനിലെ ഡ്രഗ് ലാബുകളിൽ കുക്ക് ചെയ്യുന്ന രാസലഹരിയുമാണ് കടൽ വഴി കൂടുതലായി കടത്തുന്നത്. 

പാക്കിസ്ഥാൻ പോർട്ടുകളിൽ നിന്നും ഇറാനിലെ മക്രാൻ പോർട്ടിൽ നിന്നുമാണു സമീപകാലത്ത് ഇന്ത്യൻ നാവിക സേന റെയ്ഡ് ചെയ്തു പിടികൂടിയ ലഹരി മരുന്നുകൾ കടത്തിക്കൊണ്ടു വന്നത്. മദർഷിപ്പുകളിൽ‌ പുറംകടലുകളിൽ എത്തുന്ന ലഹരിമരുന്നു വലിയ ബോട്ടുകളിൽ ഇന്ത്യ, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്കു കടത്തും. ഇറാൻ, ശ്രീലങ്കൻ ബോട്ടിലാണ് ഇന്ത്യൻ മഹാസമുദ്രം കടത്തുക. ഗുജറാത്തിലെ മുദ്ര, കൊച്ചി, വിഴിഞ്ഞം പ്രദേശങ്ങളുടെ തീരക്കടൽ ഇത്തരം ലഹരി കൈമാറ്റങ്ങളുടെ ഹോട്ട് സ്പോട്ടുകളാണ്. കരവഴിയുള്ള ലഹരി നീക്കം ജമ്മു–കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ അതിർത്തികൾ വഴിയും നേപ്പാൾ, മ്യാൻമർ വഴിയുമാണ്. രാജ്യാതിർത്തികളിൽ ഡ്രോണുകൾ ഉപയോഗിച്ചും ലഹരി കടത്തുന്നുണ്ട്

Related posts

ഫസ്റ്റ്‌ബെല്ലിൽ തിങ്കൾ മുതൽ പുതിയ സമയക്രമം; ആഗസ്റ്റ് 19 മുതൽ 23 വരെ ക്ലാസില്ല

Aswathi Kottiyoor

രാ​ജ്യ​ത്തെ അ​വ​ശ്യ മ​രു​ന്നു​ക​ളു​ടെ പ​ട്ടി​ക പു​തു​ക്കി;കാൻസർ മരുന്നുകളുടെ വില കുറയും

Aswathi Kottiyoor

43 സ്‌കൂൾകെട്ടിടം നിശ്ചയദാർഢ്യത്തിന്‌ തെളിവ്‌ : എം വി ഗോവിന്ദൻ

Aswathi Kottiyoor
WordPress Image Lightbox