30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നവശക്തി പദ്ധതി ചുമട്ട് തൊഴിൽ മേഖലയുടെ നവീകരണത്തിനായി; മന്ത്രി വി ശിവൻകുട്ടി
Kerala

നവശക്തി പദ്ധതി ചുമട്ട് തൊഴിൽ മേഖലയുടെ നവീകരണത്തിനായി; മന്ത്രി വി ശിവൻകുട്ടി

ചുമട്ട് തൊഴിൽ മേഖലയുടെ നവീകരണത്തിന് നവശക്തി പദ്ധതി വഴിയൊരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ചുമട്ടുതൊഴിലാളികളുടെ നൈപ്യുണ്യ വികസനം മുൻനിർത്തി ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് നടപ്പാക്കുന്ന നവശക്തി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

‘ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേന സർക്കാർ നവശക്തി 2023 എന്നൊരു പദ്ധതി നടപ്പാക്കുകയാണ്. ജെ സി ബി, ക്രെയിൻ തുടങ്ങിയ യന്ത്രങ്ങൾ ഉപയോഗിച്ച് ചെയ്യുന്ന കയറ്റിറക്ക് ജോലികൾക്ക് നിലവിലെ ചുമട്ടുതൊഴിലാളികളെ പ്രാപ്‌തരാക്കുന്ന ഒരു പദ്ധതിയാണ് നവശക്തി. സംസ്ഥാനത്തെ ഐ.റ്റി പാർക്കുകൾ, കിൻഫ്രാ പാർക്ക് പ്രത്യേക സാമ്പത്തിക മേഖലയിലുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ചുമട്ടു തൊഴിലാളികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഇത്തരം പ്രവൃത്തികൾക്കുള്ള പ്രത്യേക പരിശീലനം നൽകും. പ്രത്യേക യൂണിഫോമും നൂതന സുരക്ഷാ ഉപകരണങ്ങളുടെ പരിശീലനവും നവശക്തിയുടെ ഭാഗമായി ഇവർക്ക് ലഭ്യമാക്കും’- മന്ത്രി പറഞ്ഞു

Related posts

*സംസ്ഥാനത്തെ കോവിഡ് മരണ വിവരങ്ങള്‍ അറിയാന്‍ ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍.*

Aswathi Kottiyoor

കണ്ണൂരില്‍ പുതിയ ഐ ടി പാര്‍ക്ക്

Aswathi Kottiyoor

കോവിഡ് ഡ്യൂട്ടിക്കിടയിൽ മരണപ്പെട്ട നഴ്സുമാരുടെ കുടുംബത്തിനു ധനസഹായ വിതരണം 30ന്

Aswathi Kottiyoor
WordPress Image Lightbox