27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്തെ റേഷൻ കടകൾ ഇനി മുതൽ കെ–സ്റ്റോറുകൾ; ആദ്യ ഘട്ടത്തിൽ 108 സ്റ്റോറുകൾ
Kerala

സംസ്ഥാനത്തെ റേഷൻ കടകൾ ഇനി മുതൽ കെ–സ്റ്റോറുകൾ; ആദ്യ ഘട്ടത്തിൽ 108 സ്റ്റോറുകൾ

സംസ്ഥാനത്തെ റേഷൻ കടകൾ ഇനി കെ-സ്റ്റോറുകളാകും. പൊതുവിതരണ സംവിധാനത്തെ കാലാനുസൃതമായി നവീകരിക്കുന്നതിന്റെ ഭാഗമായി റേഷന്‍ കടകളെ വൈവിധ്യവൽകരിച്ച് കെ–സ്റ്റോറുകളാക്കുകയാണെന്ന് മുഖ്യമന്ത്രി പിണാറായി വിജയൻ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 108 കെ-സ്റ്റോറുകളാണ് സജ്ജമാക്കിയിരിക്കുന്നത്.  സപ്ലൈകോ ശബരി ഉത്പന്നങ്ങളുടെ വിൽപ്പന, 10,000 രൂപ വരെയുള്ള പണമിടപാടുകൾക്കുള്ള സൗകര്യം, പൊതുജന സേവനകേന്ദ്രങ്ങൾ, മിൽമ ഉൽപന്നങ്ങൾ, മിനി എൽപിജി സിലിണ്ടർ എന്നീ സേവനങ്ങള്‍ കെ-സ്റ്റോറുകള്‍ മുഖേന ലഭ്യമാക്കും. ഭക്ഷ്യസാധനങ്ങളുടെ ചോർച്ച പൂർണമായി തടയുന്നതിനും വാതിൽപ്പടി വിതരണം കൃത്യതയോടെ നടപ്പാക്കുന്നതിനുമായി ഒരു ജിപിഎസ് ട്രാക്കിങ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്

പയ്യന്നൂർ, കോന്നി, വെള്ളരിക്കുണ്ട് എന്നിവിടങ്ങളില്‍ ശാസ്ത്രീയമായി ഗോഡൗൺ നിർമിക്കുന്നതിന് 17 കോടി രൂപയുടെ പദ്ധതിയും ആവിഷ്കരിച്ചു. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകളെയും കെ-സ്റ്റോറുകളാക്കി പരിഷ്കരിക്കും. ഗുണമേന്മയുള്ള ഭക്ഷ്യ സാധനങ്ങള്‍ ന്യായവിലയില്‍ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലൂടെ പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം

Related posts

അമേരിക്കയില്‍ വെടിയേറ്റ് മലയാളി യുവാവിന് ദാരുണാന്ത്യം

Aswathi Kottiyoor

സമാശ്വാസം പദ്ധതി: 2,977 ഗുണഭോക്താക്കൾക്കായി 3,89,99,250 രൂപ നൽകിയതായി മന്ത്രി ഡോ.ആർ ബിന്ദു

Aswathi Kottiyoor

അനുദിന ഇന്ധനവില വർദ്ധന ജനദ്രോഹം; വിലക്കയറ്റം പിടിച്ചു നിർത്താൻ കേന്ദ്രം ഇടപെടണം- മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox