23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കെഎസ്ആർടിസിയെ മൂന്നാക്കാൻ ലക്ഷ്യമിട്ട് ഗതാഗത വകുപ്പ്
Kerala

കെഎസ്ആർടിസിയെ മൂന്നാക്കാൻ ലക്ഷ്യമിട്ട് ഗതാഗത വകുപ്പ്

കെഎസ്ആർടിസിയെ ഇനി മുതൽ മൂന്നാക്കാൻ ലക്ഷ്യമിട്ട് ഗതാഗത വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, നാലോ അഞ്ചോ ജില്ലകൾ ചേർത്ത് 3 സ്വതന്ത്ര കോർപ്പറേഷനുകളാക്കി മാറ്റാനാണ് പദ്ധതിയിടുന്നത്.

ജൂൺ മുതലാണ് പുതിയ മാറ്റങ്ങൾ പ്രാബല്യത്തിലാകുക. ജൂൺ മുതൽ ഓരോ കോർപ്പറേഷനുകൾക്കും ഓരോ പേര് വീതം നൽകുന്നതാണ്. തുടർന്ന് കോർപ്പറേഷനുകളാണ് സർവീസുകളെ നിയന്ത്രിക്കുക_.

ദീർഘദൂര സർവീസുകളെ കോർപ്പറേഷനുകളുടെ പരിധിയിൽ ഉൾപ്പെടുത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഇവ സ്വിഫ്റ്റ് വഴിയാണ് നടത്തുക. അതേസമയം, സാധാരണ സർവീസുകളിൽ ജീവനക്കാരുടെ സ്ഥലംമാറ്റം, വരുമാനം തുടങ്ങിയ കാര്യങ്ങളെല്ലാം കോർപ്പറേഷനുകളാണ് തീരുമാനിക്കുക.

അതിനാൽ, സ്ഥലം മാറ്റം ഇനി അതത് കോർപ്പറേഷനുകളുടെ പരിധിയിലാണ് നടപ്പാക്കുക

പുതിയ സംവിധാനം പ്രാബല്യത്തിലാകുന്നതോടെ കെഎസ്ആർടിസിയെ കൂടുതൽ ലാഭത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്. കൂടാതെ, സർവീസുകൾ കാര്യക്ഷമമാക്കാനും, യാത്രാസൗകര്യം ഉറപ്പുവരുത്താനും കഴിയുന്നതാണ്. തമിഴ്നാട് മോഡലിനെ ആസ്പദമാക്കിയാണ് കേരളത്തിൽ പുതിയ മാറ്റം നടപ്പാക്കുന്നത്.

Related posts

യുവജനങ്ങൾക്ക്‌ മെയ്‌ ഒന്നിനും വാക്‌സിൻ ലഭിച്ചേക്കില്ല; കേന്ദ്രത്തിന്‌ മാത്രമേ നൽകുവെന്ന്‌ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌………..

Aswathi Kottiyoor

അഞ്ചു വർഷം കൊണ്ട് 15,000 സ്റ്റാർട്ട്അപ്പുകൾ ലക്ഷ്യം: മുഖ്യമന്ത്രി

Aswathi Kottiyoor

ക​ട​ലമി​ഠാ​യി​യു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാക്കി​യി​രു​ന്നു: സ​പ്ലൈ​കോ

Aswathi Kottiyoor
WordPress Image Lightbox