26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പരമാവധി കാര്യക്ഷമത ഉറപ്പാക്കാന്‍ സപ്ലൈകോ; ഇആര്‍പി, ഇ – ഓഫീസ് സംവിധാനങ്ങളുടെ ഉദ്ഘാടനം 15ന്
Kerala

പരമാവധി കാര്യക്ഷമത ഉറപ്പാക്കാന്‍ സപ്ലൈകോ; ഇആര്‍പി, ഇ – ഓഫീസ് സംവിധാനങ്ങളുടെ ഉദ്ഘാടനം 15ന്

സേവനം പരമാവധി കാര്യക്ഷമവും സുതാര്യവുമാക്കാന്‍ ലക്ഷ്യമിട്ട് സപ്ലൈകോയില്‍ എന്‍റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് (ഇആര്‍പി), ഇ -ഓഫീസ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ഇവയുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി അഡ്വ. ജി ആർ അനിൽമെയ് 15ന് (തിങ്കള്‍) രാവിലെ 9.30ന് സപ്ലൈകോയുടെ കടവന്ത്ര കേന്ദ്ര കാര്യാലയത്തിൽ നിർവഹിക്കും.

സപ്ലൈകോയുടെ 1630ലധികം വില്‍പ്പനശാലകള്‍, 56 ഡിപ്പോകള്‍, അഞ്ചു മേഖലാ ഓഫീസുകള്‍ എന്നിവയെ സമഗ്ര രൂപരേഖയുടെ അടിസ്ഥാനത്തില്‍ കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കിലൂടെ ബന്ധിപ്പിച്ചാണ് ഇ.ആർ പി സംവിധാനം നടപ്പാക്കുന്നത്. കൃത്യമായ ഏകോപനവും ഡാറ്റാ സുരക്ഷയും ഉറപ്പാക്കുന്ന ഇ.ആര്‍.പി, വിതരണ ശൃംഖലയുടെ ഏകോപനം സുഗമമാക്കുന്നതിനും അതുവഴി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനും ഉപകരിക്കും.

സ്റ്റോക്ക്, വിൽപന, വരുമാനം തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ വിൽപ്പനശാലകളിലെ കമ്പ്യൂട്ടറുകളിൽ തന്നെയാണ് നിലവില്‍ സൂക്ഷിക്കുന്നത്. ഈ വിവരങ്ങള്‍ തത്സമയം ലഭ്യമല്ലാത്തത് അവശ്യ സാഹചര്യങ്ങളില്‍ അടിയന്തര ഇടപെടലുകള്‍ നടത്തുന്നതിന് തടസമാകുന്നുണ്ട്. ഈ സ്ഥിതിയില്‍ മാറ്റമുണ്ടാക്കുന്നതിനും പുതിയ സംവിധാനം സഹായകമാകും. വിവിധ ആവശ്യങ്ങള്‍ക്കായി മുപ്പതോളം സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്ന നിലവിലെ സ്ഥിതിക്കും ഇതോടെ മാറ്റമാകും

Related posts

കോയമ്പത്തൂർ കാർ സ്‌ഫോടനം; കേരളം ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ എൻഐഎ റെയ്‌ഡ്‌

Aswathi Kottiyoor

മങ്കിപോക്‌സ്; രോഗിയുടെ കുടുംബാംഗങ്ങളും ഒരു ടാക്‌സി ഡ്രൈവറും നിരീക്ഷണത്തില്‍

Aswathi Kottiyoor

സം​സ്ഥാ​ന​ത്തെ അ​ങ്ക​ണ​വാ​ടി​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കും

Aswathi Kottiyoor
WordPress Image Lightbox