23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നാല് വയസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; സ്കൂളിലെ പ്യൂൺ പിടിയിൽ
Uncategorized

നാല് വയസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; സ്കൂളിലെ പ്യൂൺ പിടിയിൽ


ദില്ലി: നാല് വയസ്സുകാരിയെ പീഡിപ്പിച്ചെന്നാരോപിച്ച് കുട്ടി പഠിക്കുന്ന സ്കൂളിലെ പ്യൂണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ദില്ലി സുൽത്താൻപുരി സ്വദേശിയാണ് പൊലീസിന്റെ പിടിയിലായത്.

മെയ് 9ന് സ്കൂളിൽ കളിക്കുന്നതിനിടെ കുട്ടിയെ ഇയാൾ ലൈം​ഗികമായി ഉപദ്രവിച്ചെന്നാണ് കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയത്. സൗത്ത് രോഹിണി പൊലീസ് സ്റ്റേഷനിലാണ് തൊട്ടടുത്ത ദിവസം പരാതി നൽകിയത്. തന്നെ ഉപദ്രവിച്ചയാളെക്കുറിച്ച് പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും

നാല് വയസുകാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പെൺകുട്ടി ആ സ്കൂളിൽ പുതിയതായി പ്രവേശനം നേടിയയാളാണ്. മെയ് 1 മുതലാണ് ക്ലാസ് തുടങ്ങിയത്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Related posts

രഞ്ജിത് സ്ഥാനമൊഴിയണം, സർക്കാർ വേട്ടക്കാർക്ക് വഴങ്ങിക്കൊടുത്തു, സജി ചെറിയാൻ രാജിവെക്കണം: വി ഡി സതീശൻ

Aswathi Kottiyoor

പാലക്കാട് വൻ ചന്ദനവേട്ട; മൂന്ന് വീടുകളില്‍ നിന്നായി പിടിച്ചത് 97 കിലോ ചന്ദനം

തൃശ്ശൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് 2 യുവാക്കൾ മരിച്ചു; ഒരാളുടെ നില അതീവ ​ഗുരുതരം, ആശുപത്രിയിൽ

Aswathi Kottiyoor
WordPress Image Lightbox