24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സൂപ്പറായി ഇന്റലിജൻസ്‌ ; ജിഎസ്‌ടി വെട്ടിപ്പിൽ തിരിച്ചുപിടിച്ചത്‌ 523 കോടി
Kerala

സൂപ്പറായി ഇന്റലിജൻസ്‌ ; ജിഎസ്‌ടി വെട്ടിപ്പിൽ തിരിച്ചുപിടിച്ചത്‌ 523 കോടി

സംസ്ഥാന ജിഎസ്‌ടി വകുപ്പിന്റെ ഇന്റലിജൻസ്‌ പ്രവർത്തനങ്ങളിലൂടെ 13 മാസത്തിനുള്ളിൽ സമാഹരിച്ചത്‌ 523 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വർഷം നികുതി വെട്ടിപ്പുകാരിൽനിന്ന്‌ 445.39 കോടി രൂപ തിരിച്ചടപ്പിച്ചു. കഴിഞ്ഞമാസം ഇത്തരത്തിൽ സമാഹരിച്ചത്‌ 77.82 കോടിയും. ഇന്റലിജൻസ്‌ ആൻഡ്‌ എൻഫോഴ്‌സ്‌മെന്റ്‌ വിഭാഗം രജിസ്‌റ്റർ ചെയ്‌ത 440 കേസിൽനിന്നാണ്‌ ഇത്രയും തുക തിരിച്ചടപ്പിച്ചത്‌.

സംസ്ഥാനത്തെ 15 നികുതി ജില്ലയെ മൂന്നു മേഖലയായി തിരിച്ചാണ്‌ ഇന്റലിജൻസ്‌ ആൻഡ്‌ എൻഫോഴ്‌സ്‌മെന്റ്‌ വിഭാഗത്തിന്റെ പ്രവർത്തനം. മൂന്ന് ജോയിന്റ്‌ കമീഷണർമാരുടെ നേതൃത്വത്തിൽ 526 ഓഫീസർമാർ ഫീൽഡിൽ പ്രവർത്തിക്കുന്നു. ജിഎസ്‌ടി നടപ്പായശേഷം നികുതി വകുപ്പ്‌ പുനഃസംഘടന ഉറപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്‌. കേന്ദ്ര–-സംസ്ഥാന സർക്കാരുകൾക്കുകീഴിലെ വിദഗ്‌ധരെ ഉപയോഗിച്ച്‌ മുഴുവൻ ഉദ്യോഗസ്ഥർക്കും പരിശീലനം ഉറപ്പാക്കിയാണ്‌ ഫീൽഡുതല പ്രവർത്തനത്തിന്‌ നിയോഗിച്ചത്‌. ഈ നികുതി നിർവഹണ രീതി പഠിക്കാൻ മഹാരാഷ്‌ട്ര, കർണാടകം, ഗുജറാത്ത്‌ ഉൾപ്പെടെ സംസ്ഥാന പ്രതിനിധികൾ കേരളത്തിലെത്തി.

ഓഡിറ്റ്‌ ഉദ്യോഗസ്ഥർക്ക്‌ പരിശീലനം ഇന്നുമുതൽ
ജിഎസ്‌ടി വകുപ്പിനുകീഴിൽ സംസ്ഥാനം രൂപീകരിച്ച നികുതി ഓഡിറ്റ്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കായുള്ള തീവ്രപരിശീലന പരിപാടി വെള്ളിയാഴ്‌ച ആരംഭിക്കും. എഴുന്നൂറ്റിഎൺപതിൽപ്പരം നികുതി ഉദ്യോഗസ്ഥർക്കാണ്‌ ദേശീയതലത്തിലെ വിദഗ്‌ധർ പരിശീലനം നൽകുക. 140 ഓഡിറ്റ്‌ സംഘമാണ്‌ രൂപീകരിച്ചത്‌. രണ്ട്‌ സെയിൽസ്‌ ടാക്‌സ്‌ ഓഫീസറും മൂന്ന്‌ അസിസ്റ്റന്റ്‌ സെയിൽസ്‌ ടാക്‌സ്‌ ഓഫീസറും ഓരോ സംഘത്തിലുമുണ്ട്‌. പ്രതിമാസം കുറഞ്ഞത്‌ 835 ഓഡിറ്റ്‌ ലക്ഷ്യമിട്ടാണ്‌ തുടക്കം. വർഷം ശരാശരി 10,000 കേസിലെ ഓഡിറ്റ്‌ ഉറപ്പാക്കും. ക്രമേണ സ്‌ക്വാഡ്‌ എണ്ണം 190 ആകും. ഏഴ്‌ മേഖലയായി തിരിച്ച്‌, ഓരോ മേഖലയ്‌ക്കുകീഴിലും ഒരു ജോയിന്റ്‌ കമീഷണർവീതം പ്രവർത്തനത്തിന്‌ നേതൃത്വം നൽകുന്നു.

Related posts

കോവിഡ് വന്നുപോയവരിൽ ഓർമനഷ്ടവും വിഷാദവും വ്യാപകം.

Aswathi Kottiyoor

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ പേരാവൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം

Aswathi Kottiyoor

മാസപ്പിറവി എവിടെയും ദൃശ്യമായില്ല; ചെറിയ പെരുന്നാൾ ശനിയാഴ്ച

Aswathi Kottiyoor
WordPress Image Lightbox