Uncategorized

ഹരിപ്പാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അനുമതിയില്ലാതെ പ്രതിഷേധം പാടില്ല; ഡിവൈഎഫ്‌ഐക്ക് നോട്ടീസ്

ആലപ്പുഴ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാട്ടെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രതിഷേധത്തിന് വിലക്ക്. സിപിഐഎം ഹരിപ്പാട് ഏരിയാ കമ്മിറ്റി ഓഫീസില്‍ ആണ് ഹരിപ്പാട് പൊലീസ് നോട്ടീസ് നല്‍കിയത്. ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ നേതാക്കള്‍ക്കാണ് പൊലീസിന്റെ നോട്ടീസ്.

സ്റ്റേഷന്‍ പരിധിയില്‍ അനുമതിയില്ലാതെ പ്രതിഷേധ പ്രകടനങ്ങളോ ഉപരോധ സമരങ്ങളോ നടത്താന്‍ പാടില്ലെന്നാണ് നിര്‍ദേശം. ഇതിന് വിരുദ്ധമായി പ്രകടനം സംഘടിപ്പിക്കുകയോ എതിര്‍പാര്‍ട്ടികളുടെ കൊടി തോരണങ്ങള്‍ നശിപ്പിക്കുകയോ ചെയ്താല്‍ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

സംസ്ഥാന വ്യാപകമായി മന്ത്രിമാര്‍ക്കെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഹരിപ്പാട് പൊലീസിന്റെ പ്രതിഷേധ വിലക്ക്. വൈകുന്നേരം ആഭ്യന്തര മന്ത്രിയുടെ ക്യാമ്പ് ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രകടനം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button