24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ക്ലാസ്‌ മുറിയിൽ ഫാൻ അടക്കമുള്ള സൗകര്യങ്ങളും കുടിവെള്ളവും ഉറപ്പാക്കി അവധിക്കാല ക്ലാസുകൾ നടത്താൻ ഹൈക്കോടതിയുടെ അനുമതി.
Kerala

ക്ലാസ്‌ മുറിയിൽ ഫാൻ അടക്കമുള്ള സൗകര്യങ്ങളും കുടിവെള്ളവും ഉറപ്പാക്കി അവധിക്കാല ക്ലാസുകൾ നടത്താൻ ഹൈക്കോടതിയുടെ അനുമതി.

ക്ലാസ്‌ മുറിയിൽ ഫാൻ അടക്കമുള്ള സൗകര്യങ്ങളും കുടിവെള്ളവും ഉറപ്പാക്കി അവധിക്കാല ക്ലാസുകൾ നടത്താൻ ഹൈക്കോടതിയുടെ അനുമതി. കേരള സി ബി എസ് ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷന് കീഴിലുള്ള സ്കൂളുകൾക്കാണ് അവധിക്കാല ക്ലാസുകൾ തുടരാൻ ജസ്റ്റിസ് എ ബദറുദ്ദീൻ ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകിയത്.

ചൂട് അടക്കമുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി അവധിക്കാല ക്ലാസുകൾ വിലക്കി സർക്കാർ മേയ് മൂന്നിന് പുറപ്പെടുവിച്ച ഉത്തരവ് രണ്ട് ആഴ്ചത്തേക്ക്‌ സ്റ്റേ ചെയ്തു. കേരള സി ബി എസ് ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് ഉത്തരവ്.

രക്ഷിതാക്കളുടെയും കുട്ടികളുടെയും സമ്മതത്തോടെ 14 വയസ്സിന് മുകളിലുള്ള വിദ്യാർഥികൾക്കായി അവധിക്കാല ക്ലാസ് നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഏതെങ്കിലും രക്ഷിതാവ് ക്ലാസിന്റെ കാര്യത്തിൽ എതിർപ്പ് ഉന്നയിച്ചാൽ ക്ലാസ് നീട്ടിവെക്കണമെന്നും ഉത്തരവിൽ പറയുന്നു.

കുട്ടികളുടെ മികവിന് വേണ്ടിയാണ് പി ടി എയുടെ അടക്കം സമ്മതത്തോടെ അവധിക്കാല ക്ലാസുകൾ സംഘടിപ്പിക്കുന്നതെന്ന് കോടതി അഭിപ്രായപ്പെട്ടു. മതിയായ കാരണമില്ലാതെ അത് വിലക്കേണ്ടതില്ല. മതിയായ കാരണങ്ങൾ ചൂണ്ടിക്കാട്ടാതെ ആണ് സർക്കാർ അവധിക്കാല ക്ലാസ് വിലക്കി ഉത്തരവ് പുറപ്പെടുവിച്ചത്.

രക്ഷിതാക്കളുടെയടക്കം മേൽനോട്ടത്തിൽ അവധിക്കാല ക്ലാസ് നടത്താൻ അനുമതി നൽകി ഹൈക്കോടതി 2018-ൽ പുറപ്പെടുവിച്ച ഉത്തരവ് സർക്കാർ കണക്കിൽ എടുത്തില്ലെന്ന് കോടതി നിരീക്ഷിച്ചു. പത്ത് ദിവസത്തിന് ശേഷം വിഷയം വീണ്ടും പരിഗണിക്കും.

Related posts

സ്വാതന്ത്ര്യ സമരസേനാനി ഡോ. വൈലോപ്പിള്ളി ബാലകൃഷ്ണന്‍ അന്തരിച്ചു .

Aswathi Kottiyoor

മേയ് ദിനാചരണം: ജില്ലയിലെ 17 കേന്ദ്രങ്ങളിൽ റാലികൾ

Aswathi Kottiyoor

*കുട്ടികള്‍ ‘അസമയത്ത് കറങ്ങുന്നു; വയനാട്ടിൽ ടര്‍ഫുകൾ രാത്രി 10 വരെ മാത്രമാക്കി പൊലീസ്‌.*

Aswathi Kottiyoor
WordPress Image Lightbox