24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജില്ലാ പഞ്ചായത്ത്‌ സ്‌കൂളുകള്‍ക്ക്‌ ലാപ്‌ടോപ്‌ നൽകി
Kerala

ജില്ലാ പഞ്ചായത്ത്‌ സ്‌കൂളുകള്‍ക്ക്‌ ലാപ്‌ടോപ്‌ നൽകി

പുതിയ അധ്യയന വർഷം തുടങ്ങുന്നതിന്റെ ഭാഗമായി പ്രധാനാധ്യാപകർ, പ്രിൻസിപ്പൽമാർ, പിടിഎ പ്രസിഡന്റുമാർ എന്നിവരുടെ യോഗവും ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സർക്കാർ സ്‌കൂളുകൾക്കുള്ള ലാപ്ടോപ്പുകളുടെ വിതരണവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ പി പി ദിവ്യ ഉദ്‌ഘാടനംചെയ്‌തു. ഈ അധ്യയന വർഷത്തോടെ ജില്ലാ പഞ്ചായത്തിന്റെ എല്ലാ സ്‌കൂളുകളും സോളാർ സംവിധാനത്തിലേക്ക് മാറുമെന്ന്‌ പി പി ദിവ്യ പറഞ്ഞു. സ്‌കൂൾ കഫേകൾ എല്ലാ സ്‌കൂളുകളിലും വ്യാപിപ്പിക്കും. കുടുംബശ്രീയുടെ സഹായത്തോടെ 20 രൂപയുടെ ഊൺ നൽകാനുള്ള നടപടി ആരംഭിക്കും. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളിൽ കൂടി ഈ വർഷം ടോയ്‌ലറ്റ് സൗകര്യങ്ങൾ ഒരുക്കുമെന്നും അവർ പറഞ്ഞു.
90 ലക്ഷം രൂപ ചെലവിലാണ് 72 സർക്കാർ വിദ്യാലയങ്ങൾക്ക് 256 ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. ജില്ലാ പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ്‌ അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്നകുമാരി, അഡ്വ. ടി സരള, യു പി ശോഭ, ആർഡിഡി കെ എച്ച് സാജൻ, ഡിഡിഇ വി എ ശശീന്ദ്രവ്യാസ്‌ തുടങ്ങിയവർ സംസാരിച്ചു.

Related posts

എൽ ഇ ഡി ബൾബുകളുടെ നിർമ്മാണവും, വില്‌പനയുടെ ഉത്ഘാടനവും

Aswathi Kottiyoor

ശബരിമല തീർത്ഥാടകരുടെ എല്ലാ വിശ്വാസ താൽപര്യങ്ങളും സർക്കാർ സംരക്ഷിക്കും: മന്ത്രി കെ രാധാകൃഷ്‌ണൻ .

Aswathi Kottiyoor

സംസ്ഥാനത്ത് നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox