24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • റോഡ് ക്യാമറ വഴി പിഴ ലക്ഷ്യമിട്ടത് 4 വർഷത്തിൽ 462 കോടി രൂപ
Kerala

റോഡ് ക്യാമറ വഴി പിഴ ലക്ഷ്യമിട്ടത് 4 വർഷത്തിൽ 462 കോടി രൂപ

വിവാദ റോഡ് ക്യാമറകൾ വഴി ആദ്യ നാലുവർഷത്തിനകം ജനങ്ങളിൽനിന്നു പിഴയിനത്തിൽ പിരിച്ചെടുക്കാൻ കെൽട്രോൺ ലക്ഷ്യമിട്ടത് 462 കോടി രൂപ. ആദായനികുതി (ഐടി) വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം കെൽട്രോണിലെ 2 ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോഴാണ് ഈ വെളിപ്പെടുത്തൽ. കെൽട്രോൺ ധനകാര്യ ഡപ്യൂട്ടി ജനറൽ മാനേജർ ശ്രീജൻ, റോഡ് ക്യാമറ ചുമതലയുള്ള ഐടി വിഭാഗം മേധാവി സുബ്രഹ്മണ്യൻ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
462 കോടി വരുമാനം 4 വർഷം കൊണ്ടു ലഭിക്കുമെന്നു വെബ്സൈറ്റിൽ ആദ്യം പ്രസിദ്ധപ്പെടുത്തിയതിനുശേഷം അതു നീക്കം ചെയ്തത് എന്തിനെന്നു ചോദിച്ചപ്പോൾ അതു തുടക്കത്തിൽ സൈറ്റിലിടാൻ വേണ്ടി മാത്രം തയാറാക്കിയതാണെന്നും അതിനാലാണു നീക്കിയതെന്നും പറഞ്ഞു. ഐടി ഉദ്യോഗസ്ഥർ ഇതു നേരത്തേ ഡൗൺലോഡ് ചെയ്തു സൂക്ഷിച്ചിരുന്നു.

128 കോടി രൂപ സർക്കാർ ആദ്യം നൽകാമെന്നു സമ്മതിച്ചെങ്കിലും ഇതുവരെ പണം ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വരുമാനത്തിന്റെ 30% സർക്കാരിനും 70% കെൽട്രോണിനും എന്നതായിരുന്നു ധാരണ. അന്തിമകരാർ ഒപ്പിട്ടില്ലെന്നും ഇവർ ഐടി ഉദ്യോഗസ്ഥരോടു പറഞ്ഞു.

ഓഫിസിലുണ്ടായിരുന്ന കെൽട്രോൺ എംഡി എൻ. നാരായണമൂർത്തിയോടു വിവരം ചോദിച്ചപ്പോൾ ഈ 2 പേരും കാര്യങ്ങൾ വിവരിക്കുമെന്ന് അദ്ദേഹം മറുപടി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇവരെ ചോദ്യം ചെയ്തത്. ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചശേഷം അടുത്തയാഴ്ച ഐടി വകുപ്പ് തുടർനടപടികളിലേക്കു കടക്കും. രേഖകൾ നൽകാൻ കെൽട്രോൺ രണ്ടാഴ്ച ആവശ്യപ്പെട്ടെങ്കിലും ഒരാഴ്ചയാണു നൽകിയിരിക്കുന്നത്.

പരിശോധനയെ ഭയമില്ല: കെൽട്രോൺ
പദ്ധതിയിൽ നികുതിവെട്ടിപ്പു നടത്തിയിട്ടില്ലാത്തതിനാൽ ആദായനികുതി പരിശോധനയിൽ ഭയമില്ലെന്ന് കെൽട്രോൺ ഉന്നതൻ പറഞ്ഞു. ഏതു പദ്ധതിക്കും വർഷംതോറും ലഭിക്കാവുന്ന തുക (പ്രൊജക്ടഡ് എമൗണ്ട്) പദ്ധതി റിപ്പോർട്ടിനൊപ്പം നൽകും. ഇത് ഉന്നതതലസമിതി ചർച്ച ചെയ്തതാണ്. അതിനുശേഷമാണു കെൽട്രോൺ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത്. ക്യാമറയും അനുബന്ധഉപകരണങ്ങളും സ്ഥാപിക്കാൻ കരാർ നൽകിയ എസ്ആർഐടി കമ്പനിക്കു 128 കോടി രൂപയാണു ചെലവുവന്നത്. അത് 5 വർഷം കൊണ്ടു 20 തുല്യഗഡുക്കളായി നൽകുമെന്നു കരാറുണ്ട്. അവർ സർക്കാരിലേക്കു 23 കോടി രൂപയുടെ മൂല്യവർധിതനികുതിയും അടച്ചു.

Related posts

ഉളിക്കലിലെ കാട്ടാന ആക്രമണം: മന്ത്രിക്ക്‌ നിവേദനം നൽകി

Aswathi Kottiyoor

കണ്ണൂരിൽ കവുങ്ങ് തലയിൽവീണ് ഒൻപത് വയസുകാരൻ മരിച്ചു.

Aswathi Kottiyoor

ഭിന്നശേഷിക്കാർക്ക് തപാൽ വോട്ട്: അംഗപരിമിത സർട്ടിഫിക്കറ്റ് നൽകാൻ നിർദ്ദേശം

Aswathi Kottiyoor
WordPress Image Lightbox