Uncategorized

ആനാവൂരിലെ കോൺഗ്രസ് ഓഫീസ് തീവെച്ച സംഭവം: ബിജെപി പ്രവർത്തകൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ആനാവൂരിലെ കോൺഗ്രസ് ഓഫീസ് തീവെച്ച സംഭവത്തിൽ ബിജെപി പ്രവർത്തകൻ കസ്റ്റഡിയിൽ. സുരേഷ് കുമാർ എന്നയാളാണ് പിടിയിലായത്. പാറശ്ശാല പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.ആനാവൂർ മണ്ഡലം കമ്മിറ്റിയുടെ ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസിന് മുന്നിലെ ഫ്ലക്സിൽ ദ്രാവകം ഒഴിച്ചശേഷം തീവെക്കുകയായിരുന്നു. പാർട്ടി ഓഫീസിന്റെ പിറകിലൂടെയെത്തിയ രണ്ടംഗ സംഘമാണ് അക്രമണം നടത്തിയത്. സ്ഥലത്ത് കഴിഞ്ഞ ദിവസം ബിജെപി-യൂത്ത് കോൺഗ്രസ് തർക്കമുണ്ടായിരുന്നു.ഇതിന് പുറമേ, തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ഡിസിസി ഓഫീസിന് നേരെ കല്ലേറുമുണ്ടായി. ആക്രമണത്തിൽ ഓഫീസിന്റെ ചില്ലുകളും ജനലുകളും തകർന്നു. ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് രാവിലെ ഓഫീസ് തുറക്കാൻ എത്തിയ ജീവനക്കാരാണ് ഗ്ലാസുകൾ തകർന്ന നിലയിൽ കണ്ടത്.കൊല്ലത്ത് കേന്ദ്രമന്ത്രി അമിത് ഷായുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് -യുവമോർച്ച പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷങ്ങളുടെയും പ്രതിഷേധങ്ങളുടെയും തുടർച്ചയായാണ് ഈ അക്രമങ്ങളെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചിരുന്നു. കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾ അപലനീയമാണെന്നും, രാഷ്ട്രീയ പാർട്ടി ഓഫീസുകൾ ആക്രമിക്കുന്ന സംസ്കാരം കേരളത്തിലില്ലെന്നും ആഭ്യന്തരമന്ത്രി രമേശ് പ്രതികരിച്ചു. പ്രതിഷേധങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും പാർട്ടി ഓഫീസുകൾക്ക് നേരെ അതിക്രമം നടത്തുന്നതും തീയിടുന്നതും ഒരു ജനാധിപത്യ സമൂഹത്തിലും അനുവദിച്ചു കൊടുക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button