Uncategorized

ഒറ്റക്കെട്ടായി ഇന്ത്യ സഖ്യം; തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഒക്ടോബർ 6ന് മാർച്ച്

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഒറ്റക്കെട്ടായി പ്രതിഷേധം ശക്തമാക്കാൻ ഇന്ത്യ സഖ്യം. ഒക്ടോബർ 6ന് പ്രതിപക്ഷ എംപിമാർ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. ഒക്ടോബർ രണ്ടാം വാരം പ്രതിപക്ഷ പാർട്ടി നേതാക്കൾ രാഷ്ട്രപതിയെ കാണാൻ അനുമതി തേടും. വോട്ട് കൊള്ളയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ഇന്ത്യ സഖ്യ നേതാക്കൾ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞുഗ്യാനേഷ് കുമാര്‍ തെര‍ഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനര്‍ജി ആഞ്ഞടിച്ചു. ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്ന് മമത ആവശ്യപ്പെട്ടു. യോഗത്തിൽ ഓൺലൈനായി ഉദ്ധവ് താക്കറെയും ഹേമന്ത് സോറനും പങ്കെടുത്തു. ഒരുമിച്ച് മുന്നോട്ട് പോകാൻ യോഗത്തിൽ തീരുമാനമായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button