മംഗളൂരുവിൽ റിഫൈനറിയിൽ സ്ഫോടനം; എട്ട് പേർക്ക് പരിക്ക്

ബംഗളൂരു: കർണാടകയിലെ മംഗളൂരു നഗരത്തിന് സമീപമുള്ള മംഗളൂരു റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിന്റെ കോക്കർ ഹൈഡ്രോട്രീറ്റർ യൂണിറ്റിൽ വൻ സ്ഫോടനവും തീപിടിത്തവും. അപകടത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. ബുധനാഴ്ചയായിരുന്നു സംഭവം.സ്ഫോടനത്തിന്റെ ശബ്ദം കിലോമിറ്ററുകളോളം ദൂരത്തിൽ കേൾക്കുകയും റിഫൈനറിയിൽ നിന്നും പുക ഉയരുകയും ചെയ്തു. ജോക്കട്ടെയിലെയും പരിസര പ്രദേശങ്ങളിലെയും വീടുകൾ കുലിങ്ങിയതായി നാട്ടുകാർ പറഞ്ഞു.
പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. പ്ലാന്റിനോട് ചേർന്നുള്ള ഓഫീസിലുണ്ടായിരുന്ന മറ്റ് ആറ് പേർക്ക് നിസാര പരിക്കുകളാണുള്ളത്. വിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. പൊലിസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.



