Uncategorized

ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ പ്രായപരിധി പതിമൂന്നായി കുറയ്ക്കണം, ഏത് പ്രായത്തില്‍ ചെയ്താലും കുറ്റം കുറ്റം തന്നെയാണ്: അഭിറാമിന്റെ സഹോദരി ആര്യ

തിരുവനന്തപുരം: ജുവനൈല്‍ ജസ്റ്റിസ് നിയമത്തിനുള്ള പ്രായപരിധി പതിമൂന്നായി കുറയ്ക്കണമെന്ന് തിരുവനന്തപുരം പാങ്ങപ്പാറയില്‍ കൊല്ലപ്പെട്ട പതിനേഴുകാരന്‍ അഭിറാമിന്റെ സഹോദരി ആര്യ . പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷ നല്‍കണം. അന്വേഷണത്തില്‍ തൃപ്തിയെന്നുണ്ടെന്നും ഉറപ്പായും നീതി കിട്ടുമെന്നാണ് വിശ്വാസമെന്നും ആര്യ പറഞ്ഞു.അന്വേഷണം വളരെ നല്ല നിലയില്‍ മുന്നോട്ടുപോകുന്നുവെന്നും ആര്യ പറഞ്ഞു. ബോണ്‍ ക്രിമിനലിന്റെ കയ്യില്‍ നിന്നും നിര്‍ണായക തെളിവുകള്‍ എടുക്കാന്‍ ആയത് അന്വേഷണ മികവുകൊണ്ടാണ്. പ്രതികള്‍ വെല്‍ പ്ലാന്റായിരുന്നു. ഉമര്‍ കുടുംബത്തോടെ ക്രിമിനല്‍സാണ്. ഉറപ്പായാലും നീതി കിട്ടും. ഈ കേസില്‍ ഏറ്റവും വലിയ തെളിവുകളായ ബെല്‍റ്റും മൊബൈല്‍ ഫോണുമാണ് ഇന്നലെ കിട്ടിയത്. ഇവരെ നാല് പേരെയും പൂട്ടാന്‍ ഈ തെളിവ് മതി.

അഭിറാമിന്റേത് അസാധാരണ കൊലപാതകമെന്നും സഹോദരി പറഞ്ഞു. അഭിറാമിനെ തന്നെയാണോ ലക്ഷ്യം വച്ചത് എന്ന് അറിയില്ല. എന്തിന് കൊന്നു എന്ന് ഇപ്പോഴും അറിയില്ല. പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് കടുത്ത ശിക്ഷ നല്‍കണം. ഇല്ലെങ്കില്‍ ഞങ്ങളെപ്പോലെ കണ്ണുനീര്‍ പല കുടുംബങ്ങളിലും ഉണ്ടാകും. ചേരാനെല്ലൂര്‍ കേസിലടക്കം ഒരു കുടുംബത്തിന്റെ പ്രതീക്ഷ തന്നെയാണ് 17കാരന്‍ തകര്‍ത്തത്. ഞങ്ങളുടെ കുടുംബത്തിന്റെ പ്രതീക്ഷ തന്നെ തീര്‍ത്തിരിക്കുന്നതും ഒരു 17 വയസുകാരനാണ്. 13 വയസാക്കണം. ഏത് പ്രായത്തില്‍ ചെയ്താലും കുറ്റം കുറ്റം തന്നെയാണ് – ആര്യ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button