Uncategorized

കോ​ൽ​ക്ക​ത്ത​യി​ൽ സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​റെ കു​ത്തി​ക്കൊ​ന്നു; ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ൾ ത​ല​സ്ഥാ​ന​മാ​യ കൊ​ൽ​ക്ക​ത്ത​യി​ൽ പ​ങ്കാ​ളി​യാ​യ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ലി​വ് ഇ​ൻ പ​ങ്കാ​ളി​യാ​യ യു​വ​തി​യെ​യും അ​മ്മ​യെ​യും പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്‌​തു. സോ​ഫ്റ്റ്വെ​യ​ർ എ​ൻ​ജി​നീ​യ​റാ​യ സാ​ർ​ഥ​ക് സ​ർ​ക്കാ​ർ (25) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ർ​ഥ​കി​ന്‍റെ പ​ങ്കാ​ളി സ​ഞ്ചാ​ലി​ക ബ​സു, ഇ​വ​രു​ടെ അ​മ്മ മൗ​മി​ത ബ​സു എ​ന്നി​വ​രെ​യാ​ണ് ഞാ​യ​റാ​ഴ്‌ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത‌​ത്. കോ​ൽ​ക്ക​ത്ത​യി​ല ഗ​രി​യ മേ​ഖ​ല​യി​ൽ സാ​ർ​ത്ഥ​ക് വാ​ട​ക​യ്ക്കെ​ടു​ത്ത ഫ്ലാ​റ്റി​ലാ​ണ് സം​ഭ​വം. ഈ ​ഫ്ലാ​റ്റി​ലാ​യി​രു​ന്നു സാ​ർ​ഥ​കും സ​ഞ്ചാ​ലി​ക​യും ഒ​ന്നി​ച്ചു താ​മ​സി​ച്ചി​രു​ന്ന​ത്. കൊ​ൽ​ക്ക​ത്ത​യി​ലെ ടെ​ക്നോ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ വി​ദ്യാ​ർ​ഥി​യാ​ണ് സ​ഞ്ചാ​ലി​ക​യെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു.

ശ​നി​യാ​ഴ്‌​ച രാ​ത്രി ഇ​രു​വ​രും ത​മ്മി​ൽ ക​ടു​ത്ത വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ത​ർ​ക്ക​ത്തി​നി​ടെ സ​ഞ്ചാ​ലി​ക മൂ​ർ​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ച് സാ​ർ​ത്ഥ​കി​ന്റെ തോ​ളി​ൽ കു​ത്തി​യെ​ന്നാ​ണ് വി​വ​രം. നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​ക്കാ​രാ​ണ് പ​രി​ക്കേ​റ്റ സാ​ർ​ത്ഥ​കി​നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ, ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ സ്ഥി​രീ​ക​രി​ച്ചു.

സം​ഭ​വ​ത്തി​ൽ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ് ആ​ദ്യം സ​ഞ്ചാ​ലി​ക​യെ അ​റ​സ്റ്റ് ചെ​യ്‌​തു. തു​ട​ർ​ന്ന് കൊ​ല​പാ​ത​ക​ത്തി​ൽ പ​ങ്കു​ണ്ടെ​ന്ന സം​ശ​യ​ത്തി​ൽ അ​മ്മ മൗ​മി​ത ബ​സു​വി​നെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​ൽ അ​മ്മ​യ്ക്കും പ​ങ്കു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യും ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്നും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, ഇ​രു​വ​രും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നു​ള്ള കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ൽ മ​റ്റ് എ​ന്തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ൾ ഉ​ണ്ടോ എ​ന്ന് പൊ​ലി​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button