Uncategorized
മുഖ്യമന്ത്രി പ്രഖ്യാപിച്ച ഓണറേറിയം നൽകണം; പ്രതിഷേധവുമായി ആശ വർക്കേഴ്സ് ഫെഡറേഷൻ

മുഖ്യമന്ത്രി വി ഡി സതീശൻ പ്രഖ്യാപിച്ച 21000 രൂപ ഓണറേറിയം നൽകണമെന്ന് ആശമാർ. വിഷയത്തിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ആശ വർക്കേഴ്സ് ഫെഡറേഷൻ തീരുമാനിച്ചിരിക്കുന്നത്. നവംബർ 11, 12, 13 തീയതികളിൽ മാർച്ചും ധർണയും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇൻസെന്റീവ് വെട്ടിച്ചുരുക്കിയത് പുനസ്ഥാപിക്കുക, മെഡിക്കൽ ലീവ് കാലോചിതമായി പരിഷ്കരിക്കുക എന്നിവയാണ് മറ്റു പ്രധാന ആവശ്യങ്ങൾ. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ വി ഡി സതീശൻ സമരപ്പന്തൽ എത്തിയാണ് തുക വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.
ആശ സമരത്തെ രാഷ്ട്രീയ ദുഷ്ടലാക്കോടെയാണ് അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി ഡി സതീശൻ സമീപിച്ചത് എന്ന് വലിയ വിമർശനം ഉയർന്നു വന്നിരുന്നു. വാക്കുകൾ മാത്രം നൽകി ജനങ്ങളെ കബളിപ്പിക്കുന്ന വി ഡി സതീശൻ സർക്കാരിനെതിരെയാണ് ആശമാരുടെ പ്രതിഷേധം.



