22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ബംഗാൾ ഉൾക്കടലിൽ കരുത്താർജ്ജിച്ച് ന്യൂനമർദ്ദം, മോക്കാ ചുഴലിക്കാറ്റായി മാറും: കരുതലോടെ കേരളം
Kerala

ബംഗാൾ ഉൾക്കടലിൽ കരുത്താർജ്ജിച്ച് ന്യൂനമർദ്ദം, മോക്കാ ചുഴലിക്കാറ്റായി മാറും: കരുതലോടെ കേരളം

ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കരുത്താർജ്ജിക്കുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിനും സമീപത്തായാണ് നിലവിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നത്. അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറും. നാളെയോടെ ഇത് മോക്കാ ചുഴലിക്കാറ്റായി രൂപം പ്രാപിക്കും. വടക്ക്-വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന മോക്കാ ചുഴലിക്കാറ്റ് മധ്യകിഴക്കൻ ബംഗാൾ ഉൾക്കടൽ കടന്ന് ബംഗ്ലാദേശ്-മ്യാന്മാർ തീരത്തേക്ക് നീങ്ങുമെന്നാണ് കരുതുന്നത്. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴയ്ക്ക് കാരണമാകും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Related posts

ജനവാസ മേഖലയെ ഭീതിയിലാക്കുന്ന പുലിയെയും കടുവയെയും കൂടുവിച്ചു പിടിക്കണം ഇരിട്ടി താലൂക്ക് വികസന സമിതി

Aswathi Kottiyoor

ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന പതിനഞ്ച് ലിറ്റർ വാറ്റ് ചാരായവുമായി പെരുവ സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor

കുട്ടികളുടെ വാക്‌സിനേഷന്‍ പൈലറ്റടിസ്ഥാനത്തില്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox