23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വീതികുറഞ്ഞ പാലം വരുത്തിവെക്കുന്ന അപകടഭീഷണി: അപകടം നടന്നപ്പോൾ അധികൃതർ കണ്ണ് തുറന്നു
Iritty

വീതികുറഞ്ഞ പാലം വരുത്തിവെക്കുന്ന അപകടഭീഷണി: അപകടം നടന്നപ്പോൾ അധികൃതർ കണ്ണ് തുറന്നു

ഇരിട്ടി : വീതികൂടിയ റോഡിന് വീതികുറഞ്ഞ പാലം വരുത്തിവെക്കുന്ന അപകടഭീഷണി നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയിട്ടും അനങ്ങാതിരുന്ന അധികൃതർ ഒടുവിൽ അപകടം നടന്നപ്പോൾ ഉണർന്നു.

റീബിൽഡ് കേരളയിൽ നവീകരണം നടക്കുന്ന എടൂർ-കമ്പനിനിരത്ത്- അങ്ങാടിക്കടവ്-കച്ചേരിക്കടവ് പാലത്തുംകടവ് റോഡിലെ വെമ്പുഴ പാലത്തിലാണ് തകർന്ന കൈവരി പുനഃസ്ഥാപിച്ചത്. പ്രളയ പുനരുദ്ധാരണ ഫണ്ടിൽ കോടികൾ മുടക്കി വീതികൂട്ടി നവീകരികുന്ന 25 കിലോമീറ്റർ റോഡിലെ വീതികുറഞ്ഞ പാലങ്ങളും കൾവെർട്ടുകളും ഉണ്ടാക്കുന്ന അപകടഭീഷണി നാട്ടുകാർ പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയുമുണ്ടായില്ല.

ജനങ്ങളുടെ പരാതി ആശങ്കയായിത്തന്നെ നിലനില്ക്കെയാണ് വെമ്പുഴ പാലത്തിൽനിന്ന്‌ നിയന്ത്രണം വിട്ട ലോറി പുഴയിലേക്ക് മറിഞ്ഞത്‌. അപ്പോഴാണ്‌ വീതികുറഞ്ഞ പാലത്തിലെ കൈവരികളെല്ലാം വാഹനങ്ങളിടിച്ച് തകർന്ന കാര്യം പൊതുമരാമത്ത് വകുപ്പ് മനസ്സിലാക്കുന്നത്. കോടികൾ മുടക്കിയുള്ള നവീകരണത്തിൽ കാലപ്പഴക്കമുള്ള പാലത്തിനുപകരം വെമ്പുഴയിൽ പുതിയ പാലം നിർമിക്കേണ്ടതായിരുന്നു.

Related posts

ഭിന്നശേഷി സംഗമം

Aswathi Kottiyoor

സഹകരണ സംഘങ്ങളുടെ പേരിൽ കേരളത്തിൽ നടക്കുന്നത് സഹകരണക്കൊള്ള എൻ. ഹരിദാസ്

Aswathi Kottiyoor

മാസ്ക്ക് വിതരണം നടത്തി

Aswathi Kottiyoor
WordPress Image Lightbox