24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കുടുംബാംഗങ്ങളുടെ ആദ്യ ഉല്ലാസയാത്ര; കുന്നുമ്മൽ വീടിന് നഷ്ടം 11 ജീവൻ; കബറടക്കിയത് ഒരുമിച്ച്
Uncategorized

കുടുംബാംഗങ്ങളുടെ ആദ്യ ഉല്ലാസയാത്ര; കുന്നുമ്മൽ വീടിന് നഷ്ടം 11 ജീവൻ; കബറടക്കിയത് ഒരുമിച്ച്


പരപ്പനങ്ങാടി ∙ കുടുംബാംഗങ്ങൾ ഒരുമിച്ച് ആദ്യമായി നടത്തിയ ഉല്ലാസയാത്രയിൽ പുത്തൻകടപ്പുറം വളവിലെ കുന്നുമ്മൽ വീടിനു നഷ്ടമായത് 11 പേരെയാണ്. കഴിഞ്ഞ ദിവസം ആഹ്ലാദപൂർവം തൂവൽതീരത്തേക്കു പുറപ്പെട്ട ഉറ്റവരെ ചേതനയറ്റ നിലയിൽ തിരിച്ചെത്തിച്ചപ്പോൾ കുടുംബാംഗങ്ങളിൽ പലരും നിയന്ത്രണംവിട്ടു കരഞ്ഞു, ഒപ്പം നാടും.
11 പേരെയും ഒരുമിച്ചാണ് അരയൻകടപ്പുറം വലിയ ജുമാ മസ്ജിദിൽ കബറടക്കിയത്. കുടുംബത്തിലെ 4 പേരുടെ നില ഗുരുതരമായി തുടരുന്നു.

ഗൃഹനാഥ റുഖിയയുടെ മൂത്ത മകൻ സെയ്തലവിയുടെ ഭാര്യ സീനത്ത് (42), മക്കളായ ഹസ്ന (18), ഷംന (17), ഷഹല (12), ഫിദ ദിൽന (8), മറ്റൊരു മകൻ സിറാജിന്റെ ഭാര്യ റസീന (28), മക്കളായ സഹ്റ (8), ഫാത്തിമ റുഷ്ദ (7), ഫാത്തിമ നൈറ (8 മാസം), ഇവരുടെ വീട്ടിൽ കുടുംബാംഗങ്ങളെപ്പോലെ കഴിയുന്ന ജാബിർ എന്നയാളുടെ ഭാര്യ ജൽസിയ (44), മകൻ ജരീർ (10) എന്നിവരാണു മരിച്ചത്.

റുഖിയയുടെ മകൾ വള്ളിക്കുന്ന് കുഞ്ഞാലകത്ത് നുസ്റത്ത് (37), മകൾ ആയിഷ മെഹറിൻ (ഒന്നര), ജാബിറിന്റെ മക്കളായ ജസ്റ (10), ജന്ന (8) എന്നിവർ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്

Related posts

എന്തുകൊണ്ട് കോലി കളിക്കുന്നില്ല? വ്യക്തമാക്കി ബിസിസിഐ, മറുപടി മാതൃകാപരം; പിന്തുണച്ചും കയ്യടിച്ചും ആരാധകര്‍

Aswathi Kottiyoor

നാളെ പോത്തിറച്ചിയും പിടിയും ഫ്രീ, ‘ഒരു തോൽവി ആഘോഷിക്കാൻ’ പിറവത്തെ ജനകീയ സമിതി, എല്ലാം സജ്ജം

Aswathi Kottiyoor

1204 ഭിന്നശേഷിക്കാരെ സ്കൂളുകളിൽ നിയമിച്ചതായി മന്ത്രി വി ശിവൻകുട്ടി; വയനാടിനായി പ്രത്യേക അദാലത്ത് നടത്തും

Aswathi Kottiyoor
WordPress Image Lightbox