30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • യാത്രക്കാർ ശ്രദ്ധിക്കുക; ട്രെയിൻ സമയങ്ങളിൽ മാറ്റം
Kerala

യാത്രക്കാർ ശ്രദ്ധിക്കുക; ട്രെയിൻ സമയങ്ങളിൽ മാറ്റം

കേരളത്തിലോടുന്ന ചില ട്രെയിനുകള്‍ റദ്ദാക്കുകയോ, ഭാഗികമായോ റദ്ദാക്കുകയോ, സമയത്തില്‍ മാറ്റം വരുത്തുകയോ, വഴിതിരിച്ചു വിടുകയോ ചെയ്യുമെന്ന് റെയില്‍വേ. മാവേലിക്കരയ്ക്കും ചെങ്ങന്നൂരിനും ഇടയില്‍ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് മാറ്റമെന്ന് റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ അറിയിച്ചു.

ഇന്നും 15നും വൈകി പുറപ്പെടുന്ന ട്രെയിനുകള്‍: തിരുവനന്തപുരം- വെരാവല്‍ വീ‌ക്‌ലി എക്സ്പ്രസ് (16344) വൈകീട്ട് 3.45നു പകരം രാത്രി 7.4ന്, കൊച്ചുവേളി- മൈസൂരു എക്സ്പ്രസ് (16316) വൈകീട്ട് 4.45നു പകരം രാത്രി 8ന്, തിരുവനന്തപുരം- ഷാലിമാര്‍ ബൈ വീ‌ക്‌ലി സൂപ്പര്‍ ഫാസ്റ്റ് (22641) വൈകിട്ട് 4.55നു പകരം രാത്രി 10.15ന്, എറണാകുളം – കാരയ്ക്കല്‍ എക്സ്പ്രസ് (16188) രാത്രി 10.30നു പകരം രാത്രി 11.50ന്, കൊച്ചുവേളി-യശ്വന്ത്പുര ബൈ വീക്‌ലി എക്സ്പ്രസ് (12258) വൈകീട്ട് 5നു പകരം രാത്രി 8.10ന്, തിരുവനന്തപുരം – ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് (12696) വൈകീട്ട് 5.15നു പകരം 6.45ന്.

ഇന്നും 15നും ഉള്ള എറണാകുളം- ഗുരുവായൂര്‍ എക്സ്പ്രസ് (06448) പൂര്‍ണമായി റദ്ദാക്കി. കൊല്ലം-എറണാകുളം മെമു (06442) 31 വരെ 11 ദിവസം ഭാഗികമായി റദ്ദാക്കി. 10, 12, 14,17,19, 21, 22, 24, 26 ,28, 29, 31 എന്നീ തീയതികളിലാണു മെമു ഭാഗികമായി റദ്ദാക്കിയത്. എറണാകുളം- കൊല്ലം മെമു (06441) മെയ് 30ന് കായംകുളം വരെ മാത്രമാകും സര്‍വീസ്.

ഇന്നും 15നും ഭാഗികമായി യാത്ര ചെയ്യുന്ന ട്രെയിനുകള്‍: നിലമ്ബൂര്‍ റോഡ്- കോട്ടയം (16325) അങ്കമാലി വരെ, കണ്ണൂര്‍ – എറണാകുളം എക്സ്പ്രസ് (16306) തൃശൂര്‍ വരെ, തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി (16342) എറണാകുളം വരെ, പുനലൂര്‍ – ഗുരുവായൂര്‍ എക്സ്പ്രസ് (16327) കോട്ടയം വരെ. ഇന്നത്തെ ചെന്നൈ- ഗുരുവായൂര്‍ (16127) കോട്ടയം വഴിയാക്കി. ആലപ്പുഴ ഒഴിവാക്കിയതിനാല്‍ പകരം കോട്ടയത്തു സ്റ്റോപ്പ് അനുവദിച്ചു.

Related posts

നൂറ്റിയൊന്ന് തരം പലഹാരങ്ങളുമായി മേള ശ്രദ്ധേയമായി

Aswathi Kottiyoor

ഭിന്നശേഷിക്കാർക്കു ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കണം

Aswathi Kottiyoor

സ്‌ത്രീ സുരക്ഷയിൽ വിട്ടുവീഴ്‌ചയില്ല ഒരു സ്ത്രീയും പീഡിപ്പിക്കപ്പെടരുത്‌; അക്രമികൾക്ക്‌ പരമാവധി ശിക്ഷ ഉറപ്പാക്കും: മുഖ്യമന്ത്രി .

Aswathi Kottiyoor
WordPress Image Lightbox