24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മേയിലെ റേഷൻ വിതരണം ആരംഭിച്ചു; ഏപ്രിലിൽ 78 ശതമാനം
Kerala

മേയിലെ റേഷൻ വിതരണം ആരംഭിച്ചു; ഏപ്രിലിൽ 78 ശതമാനം

സംസ്ഥാനത്ത്‌ മേയിലെ റേഷൻ വിതരണം ശനിയാഴ്ച ആരംഭിച്ചു. 3,10,142 കാർഡുടമകൾ ഒറ്റദിവസം റേഷൻ കൈപ്പറ്റി. മേയിൽ വെള്ള കാർഡ് ഉടമകൾക്ക് 10.90 രൂപ നിരക്കിൽ 10 കിലോ അരി ലഭിക്കും. ഇ പോസ് സംവിധാനത്തിലെ സാങ്കേതികത്തകരാർ കാരണം സംസ്ഥാനത്ത് ഒരാൾക്കും ഏപ്രിലിൽ റേഷൻ മുടങ്ങിയിട്ടില്ലെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഏപ്രിലിലെ റേഷൻ വെള്ളിയാഴ്‌ചവരെ വിതരണം ചെയ്‌തു. റേഷൻ ലഭിക്കാത്തതായി ആരും പരാതി നൽകിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ശരാശരി റേഷൻ വിതരണത്തോത് 75 മുതൽ- 80 ശതമാനംവരെയാണ്. ഏപ്രിലിൽ 78 ശതമാനം കാർഡുടമകളും മാർച്ചിൽ 83.7 ശതമാനവും റേഷൻ കൈപ്പറ്റി. ബാക്കിയുള്ളത് സ്ഥിരമായി റേഷൻ വാങ്ങാത്തവരാണ്. നാട്ടിൽ ഇല്ലാത്തവരോ ആധാർ ലിങ്ക് ചെയ്യാത്തവരോ ആണ് ഇവർ. സാങ്കേതികത്തകരാർ കാരണം രണ്ടു ദിവസംമാത്രമാണ് വിതരണം പൂർണമായി മുടങ്ങിയത്.

Related posts

വാതില്‍ അടച്ചില്ല; ബസില്‍ നിന്ന് തെറിച്ചുവീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഇന്ന്*

Aswathi Kottiyoor

എ​രു​മേ​ലി​യി​ൽ അ​ധ്യാ​പ​ക​ൻ കാ​റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

Aswathi Kottiyoor
WordPress Image Lightbox