24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *പോലീസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി; യുവതി പിടിയിൽ*
Kerala

*പോലീസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് പണംതട്ടി; യുവതി പിടിയിൽ*

പോലീസ്ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തി ജോലി വാഗ്ദാനം ചെയ്ത് പണംതട്ടിയ കേസിൽ യുവതിയെ വിഴി ഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.

വെങ്ങാനൂർ സ്വദേശിനി അശ്വതി കൃഷ്ണ യാണ് (29) അറസ്റ്റിലായത്. മേനംകുളം സ്വ ദേശിനിയും കോട്ടുകാൽ ചൊവ്വര കാവുനട തെക്കേ കോണത്ത് വീട്ടിൽ താമസക്കാരി യുമായ അനുപമയുടെ പരാതിയിലാണ് അ റസ്റ്റ്.

പൊലീസ് ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടു ത്തിയ അശ്വതി കൃഷ്ണ ജോലി വാഗ്ദാനം നൽകിയും വീട് വെക്കാൻ ലോൺ ഏർപ്പാ ടാക്കി തരാമെന്ന് വിശ്വസിപ്പിച്ചും കഴിഞ്ഞ നവംബർ മുതൽ ജനുവരി വരെ പല തവ ണയായി പരാതിക്കാരിയിൽനിന്നും ഭർ ത്താവിൽനിന്നും 1.60 ലക്ഷം രൂപ തട്ടിയെടു ത്തെന്നാണ് പരാതിയെന്ന് പൊലീസ് പറ ഞ്ഞു. ഏഴു ലക്ഷം രൂപയുടെ ലോൺ പാ സായെന്ന് പറഞ്ഞ് വ്യാജ ചെക്ക് നൽകി യും പണം തട്ടിയെടുത്തു.

ചെക്ക് മടങ്ങിയതോടെയാണ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. ഭർത്താ വുമായി അകന്ന് കഴിയുന്ന അശ്വതി സമീപ ത്തെ സ്കൂളിലെ എസ്.പി.സി പരിശീലന ത്തിനിടയിൽ പൊലീസുകാരോടൊപ്പം നിന്ന് എടുത്ത ഫോട്ടോകൾ കാണിച്ചാണ് പൊലീ സിൽ ജോലിയുണ്ടെന്ന് വിശ്വസിപ്പിച്ചത്.

Related posts

പച്ചക്കറികളിൽ 
ഉഗ്രവിഷാംശമുള്ള 
കീടനാശിനി സാന്നിധ്യം ; കണ്ടെത്തൽ കൃഷിവകുപ്പിന്റെ പരിശോധനയിൽ

Aswathi Kottiyoor

കു​ട്ടി​ക​ൾ​ക്ക് മു​ന്നി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം: ന​ട​ൻ ശ്രീ​ജി​ത്ത് ര​വി അ​റ​സ്റ്റി​ൽ

Aswathi Kottiyoor

ആരോഗ്യ ജാഗ്രത: ആരോഗ്യ സ്ഥാപനങ്ങളിൽ ശുചിത്വ വാരാചരണം

Aswathi Kottiyoor
WordPress Image Lightbox