24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന
Uncategorized

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന


രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ നേരിയ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,962 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെയേക്കാള്‍ 6% കൂടുതലാണ് ഇത്. അതേസമയം, സജീവ കേസുകളുടെ എണ്ണം 40,177 ല്‍ നിന്ന് 36,244 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,82,294 സാമ്പിളുകള്‍ പരിശോധിച്ചു. 22 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തിലാണ് ഏറ്റവും കൂടുതല്‍ മരണം(ഏഴ് പേര്‍). ഇതോടെ ആകെ മരണസംഖ്യ 5,31,606 ആയി ഉയര്‍ന്നു. 24 ദിവസത്തിന് ശേഷമാണ് സജീവ കേസുകളുടെ എണ്ണം 40,000 ല്‍ താഴെ എത്തുന്നത്. ഏപ്രില്‍ 10 ന് 37,093 ആയിരുന്നു രാജ്യത്തെ സജീവ കേസുകള്‍. പിന്നീട് തുടര്‍ച്ചയായി 40000-ത്തിലധികം സജീവ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനിടയില്‍ 7,873 പേര്‍ രോഗമുക്തരായി. രാജ്യത്തെ കൊറോണ രോഗമുക്തി നിരക്ക് 98.73 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.17 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.13 ശതമാനവും. മന്ത്രാലയത്തിന്റെ വെബ്സൈറ്റ് അനുസരിച്ച്, രാജ്യവ്യാപക വാക്സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 220.66 കോടി ഡോസ് വാക്സിന്‍ വിതരണം ചെയ്തിട്ടുണ്ട്.

Related posts

കൈകോർത്തു ക്വാഡ്.

Aswathi Kottiyoor

ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്: കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട്

‘ആളുകൾക്ക് വായിച്ചാല്‍ മനസിലാകണം’; വൃത്തിയുള്ള കൈയക്ഷരത്തിലെഴുതണമെന്ന് ഡോക്ടർമാർക്ക് നിർദേശം

Aswathi Kottiyoor
WordPress Image Lightbox