24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • വിവാഹത്തലേന്ന് തർക്കം; നവവരനും സംഘവും യുവാവിനെ ക്രൂരമായി മര്‍ദിച്ചു, അറസ്റ്റ്
Uncategorized

വിവാഹത്തലേന്ന് തർക്കം; നവവരനും സംഘവും യുവാവിനെ ക്രൂരമായി മര്‍ദിച്ചു, അറസ്റ്റ്


വണ്ടൂർ∙ മലപ്പുറം വണ്ടൂര്‍ കരുണാലയപ്പടിയിൽ വിവാഹത്തലേന്നുണ്ടായ തർക്കത്തെ തുടർന്ന് നവവരന്‍റെ നേതൃത്വത്തില്‍ സഹോദരനും മക്കളും കടയിൽക്കയറി യുവാവിനെ ക്രൂരമായി മർദിച്ചു. പടയാളിപ്പറമ്പ് സ്വദേശി മനോജിനാണ് മർദനമേറ്റത്. കേസിൽ നവവരനടക്കം 8 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ചൊവ്വാഴ്ച രാവിലെയാണ് കരുണാലയപ്പടിയിലുള്ള മനോജിന്റെ തയ്യൽ കടയിൽക്കയറി ബന്ധുക്കൾ മർദിച്ചത്.

കമ്പുകളുമായി ഇരച്ചെത്തിയ സംഘം മനോജിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മനോജ് ഗുരുതരമായ പരുക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജിൽ ചികില്‍സ തേടി. സഹോദരന്റെ മക്കളായ സനൂപ്, സന്ദീപ്, അമ്മാവൻമാരായ കുട്ടൻ, സുര, മുരളി എന്നിവരാണ് മനോജിനെ മർദിച്ചത്. ഏപ്രിൽ മുപ്പതിനായിരുന്നു സനൂപിന്റെ വിവാഹം. വിവാഹത്തിന്റെ തലേ ദിവസം മനോജ്‌ വീട്ടിലെത്തി പ്രശ്നമുണ്ടാക്കിയിരുന്നു. ഇതിന്റെ പ്രതികാരം തീർക്കാനായിരുന്നു മർദനം.

മനോജിന്‍റെ പരാതിയിൽ കേസെടുത്ത വണ്ടൂർ പൊലീസ് എട്ടു പേരെ അറസ്റ്റ് ചെയ്തു. ഇവർക്കു പുറമെ കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെയും കേസുണ്ട്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Related posts

ഷാഡോ പൊലീസാണെന്ന് പറഞ്ഞ് കടയിലെത്തി പരിശോധന, 1000 രൂപ വാങ്ങി മടങ്ങി; വ്യാജനെ കയ്യോടെ പൊക്കി പൊലീസ്

‘തള്ള് തള്ള് തല്ലിപ്പൊളി വണ്ടി…’; അമേഠിയിൽ ട്രെയിൻ എഞ്ചിൻ തള്ളി നീക്കുന്ന റെയിൽവേ തൊഴിലാളികളുടെ വീഡിയോ വൈറൽ

Aswathi Kottiyoor

മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി സംസ്ഥാനത്ത് പുതിയ തസ്തിക

Aswathi Kottiyoor
WordPress Image Lightbox