24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ലക്ഷ്യം കാൽനൂറ്റാണ്ടിനപ്പുറമുള്ള നവകേരളം: മുഖ്യമന്ത്രി
Kerala

ലക്ഷ്യം കാൽനൂറ്റാണ്ടിനപ്പുറമുള്ള നവകേരളം: മുഖ്യമന്ത്രി

കാൽ നൂറ്റാണ്ടിനപ്പുറമുള്ള നവകേരളമാണ്‌ ലക്ഷ്യമിടുന്നതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ ഏത്‌ വികസനത്തെയും എതിർക്കുകയെന്ന നിലപാടാണ്‌ ബിജെപിക്കും കോൺഗ്രസിനും. അവർ എതിർത്താലും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട്‌ പോകും. എൽഡിഎഫ്‌ സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്‌ ആറ്റിങ്ങൽ മണ്ഡലത്തിലെ കിളിമാനൂരിൽ നടന്ന എൽഡിഎഫ്‌ റാലി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ഏഴുവർഷംമുമ്പ്‌ കേരളത്തിലെ ഏതുരംഗത്തും നിരാശയായിരുന്നു. പൊട്ടിപ്പൊളിഞ്ഞ റോഡുകളും ദേശീയപാതയും ജോലിയില്ലാതെ നിരാശരായ യുവാക്കളും ഇല്ലായ്‌മയുടെ കേന്ദ്രങ്ങളായ ആരോഗ്യരംഗവും പൊതുവിദ്യാഭ്യാസരംഗവുമായിരുന്നു കേരളത്തിലെ കാഴ്‌ച. കടുത്ത നിരാശയിൽ കഴിഞ്ഞവർ എൽഡിഎഫ്‌ പ്രകടനപത്രികയെ ആശ്വാസത്തോടെയാണ്‌ കണ്ടത്‌. നാടിന്റെ വികസനം ജനം ആഗ്രഹിക്കുന്ന രീതിയിൽ യാഥാർഥ്യമാക്കാനാണ് സർക്കാർ ശ്രമിച്ചത്. അത്‌ വിജയകരമായിരുന്നുവെന്ന്‌ എൽഡിഎഫിന്‌ തുടർഭരണം നൽകിയ ജനങ്ങൾ സാക്ഷ്യപ്പെടുത്തി.

തുടർഭരണമില്ലാതാക്കാൻ ബോധപൂർവമായ ശ്രമങ്ങളുണ്ടായി. സാമൂഹ്യ നീതിയിലധിഷ്ഠിതമായ സർവതലസ്പർശിയായ വികസനമാണ്‌ എൽഡിഎഫ്‌ നടപ്പാക്കിയത്‌. ദേശീയപാത വികസനത്തിനായി 5500 കോടിയിലധികം രൂപ കേരളം നൽകേണ്ടി വന്നത്‌ യുഡിഎഫ്‌ കെടുകാര്യസ്ഥതയുടെ പിഴയായായാണ്‌. ഗെയിൽ പൈപ്പ്‌ലൈൻ പദ്ധതിയും കൂടംകുളം വൈദ്യുതിലൈൻ നിർമാണവും പൂർത്തിയാക്കി.

ഇല്ലായ്‌മയുടെ കൂടാരമായിരുന്ന സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി. സ്മാർട് ക്ലാസ് റൂമുകൾ കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസുകൾക്ക്‌ അടിത്തറയായി. സ്വന്തമായി വീടില്ലാതിരുന്ന മൂന്നര ലക്ഷം കുടുംബങ്ങൾക്ക്‌ ലൈഫ്‌ പദ്ധതിവഴി ആത്മാഭിമാനം സമ്മാനിക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒ എസ്‌ അംബിക അധ്യക്ഷയായി. മന്ത്രിമാരായ വി ശിവൻകുട്ടി, ജി ആർ അനിൽ, ആന്റണി രാജു, രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ, വി ജോയി എംഎൽഎ, ജമീല പ്രകാശം, ആർ രാമു, ബി പി മുരളി, എ എം റാഫി, ബി സത്യൻ, മടവൂർ അനിൽ, തമ്പാനൂർ രാജീവ്‌ എന്നിവർ സംസാരിച്ചു.

Related posts

വിമാന കമ്പനികളുടെ ആകാശ കൊള്ളയ്ക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കേരള പ്രവാസി സംഘം

Aswathi Kottiyoor

വാതുക്കൽ പാട്ടിന് അഞ്ച് പുരസ്‌കാരം ; താരമായി സൂഫിയും സുജാതയും

Aswathi Kottiyoor

സൂ​ക്ഷി​ക്ക​ണം! ഡ​ൽ​ഹി​യി​ൽ ഒ​മി​ക്രോ​ൺ സ​മൂ​ഹ​വ്യാ​പ​ന​ത്തി​ലേ​ക്കെ​ന്ന് സൂ​ച​ന

Aswathi Kottiyoor
WordPress Image Lightbox