24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വളരെ കുറഞ്ഞ നിരക്കിൽ, വേഗത്തിൽ പാഴ്‌സൽ അയക്കുകയും സ്വീകരിക്കുകയും ചെയ്യാം; കെ എസ് ആർ ടി സിയുടെ കൊറിയർ സർവീസ് 24 മണിക്കൂറും
Kerala

വളരെ കുറഞ്ഞ നിരക്കിൽ, വേഗത്തിൽ പാഴ്‌സൽ അയക്കുകയും സ്വീകരിക്കുകയും ചെയ്യാം; കെ എസ് ആർ ടി സിയുടെ കൊറിയർ സർവീസ് 24 മണിക്കൂറും

ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായി കെ എസ് ആർ ടി സി ആരംഭിക്കുന്ന കൊറിയർ സർവീസിനായി ജില്ലയിലെ മൂന്ന് ഡിപ്പോകൾ തിരഞ്ഞെടുത്തു. പത്തനംതിട്ട, തിരുവല്ല, അടൂർ ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് പദ്ധതി. 2015ൽ തുടങ്ങിയെങ്കിലും ആസൂത്രണക്കുറവ് മൂലം ഫലപ്രാപ്തിയില്ലെത്താതെ പോയ പദ്ധതിക്കാണ് വീണ്ടും ഡബിൾ ബെല്ല് മുഴങ്ങുന്നത്

ഡിപ്പോ ടു ഡിപ്പോ എന്ന വിധത്തിലാകും കൊറിയർ സാധനങ്ങളുടെ സഞ്ചാരം. സംസ്ഥാനത്ത് 55 ഡിപ്പോയിൽ നിന്ന് ആദ്യഘട്ടത്തിൽ കൊറിയർ സർവീസിൽ സാധനങ്ങൾ അയയ്ക്കാനാകും. ഇതിനായി പ്രധാനമായും ഫ്രണ്ട് ഓഫീസ് സൗകര്യം ഏർപ്പെടുത്തും. പ്രധാന നഗരങ്ങളിലെ ഡിപ്പോകളിൽ 24 മണിക്കൂറും ഫ്രണ്ട് ഓഫീസ് പ്രവർത്തിക്കും. കൊറിയർ സേവനങ്ങളും ലഭിക്കും. തിരക്ക് കുറവുള്ള ഡിപ്പോകളിൽ രാവിലെ 9 മുതൽ വൈകിട്ട് 9വരെ പാഴ്‌സൽ അയയ്ക്കുവാനും സ്വീകരിക്കാനും ക്രമീകരണം ഉണ്ടാകും. കൊറിയർ കൊണ്ടുപോകുന്ന ബസുകളിലെ ജീവനക്കാർക്ക് പ്രത്യേക ഇൻസെൻറ്റീവ് നൽകാനും ധാരണയായിട്ടുണ്ട്. മാസം അഞ്ചുകോടി രൂപയാണ് കൊറിയറിലൂടെ അധിക വരുമാനമായി ലക്ഷ്യമിടുന്നത്.

പാഴ്‌സലിന്റെ യാത്ര

സുരക്ഷിതമായി പായ്ക്ക് ചെയ്ത പാഴ്‌സൽ കെ എസ് ആർ ടി സി ഡിപ്പോകളിലെ ഫ്രണ്ട് ഓഫീസിൽ എത്തിക്കുക. ലഭിക്കേണ്ട വിലാസവും അയയ്ക്കുന്ന ആളിന്റെ വിലാസവും ഫോൺ നമ്പരും കൃത്യമായി അധികൃതർക്ക് നൽകുക. ഉപഭോക്താവിന് എം എം എസ് മുഖേന യഥാസമയം വിവരങ്ങൾ ലഭിക്കും. ബസിൽ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള കൊറിയർ ബോക്‌സിലാകും പാഴ്‌സൽ സൂക്ഷിക്കുക.കൊറിയർ സേവനം ലഭിക്കുന്നജില്ലയിലെ ഡിപ്പോകൾപത്തനംതിട്ട, തിരുവല്ല, അടൂർഅന്യസംസ്ഥാനത്തെ സ്ഥലങ്ങൾ:ബംഗ്ലൂരു, മൈസൂരു, കോയമ്പത്തൂർ, തെങ്കാശി, നാഗർകോവിൽ.പ്രത്യേകത :മറ്റു കൊറിയർ സർവീസുകളെ അപേക്ഷിച്ച് കുറഞ്ഞ നിരക്ക്, വേഗത്തിലുള്ള പാഴ്‌സൽ കൈമാറ്റംകൊറിയർ ഫ്രണ്ട് ഓഫീസ് :സംസ്ഥാനത്ത് 55 ഡിപ്പോകളിൽ, ജില്ലയിൽ 3 ഡിപ്പോകളിൽ

Related posts

ഓ​ക്‌​സി​ജ​ന്‍ ഉ​പ​യോ​ഗം; ഫ​യ​ര്‍​ഫോ​ഴ്‌​സ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി

Aswathi Kottiyoor

പൊക്കാളി നെല്ല് ഏറ്റെടുക്കാനാളില്ല ; കര്‍ഷകര്‍ പ്രതിസന്ധിയില്‍

Aswathi Kottiyoor

യു​​​ഡി​​​എ​​​ഫി​​​ൽ കോ​​​ണ്‍​ഗ്ര​​​സും ഘ​​​ട​​​ക​​​ക​​​ക്ഷി​​​ക​​​ളു​​​മാ​​​യു​​​ള്ള സീ​​​റ്റു​​​മാ​​​റ്റം പൂ​​​ർ​​​ത്തി​​​യാ​​​യി.

Aswathi Kottiyoor
WordPress Image Lightbox