24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വിവാദങ്ങൾക്ക് പിന്നാലെ വനിതാ ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി.ടി ഉഷ
Uncategorized

വിവാദങ്ങൾക്ക് പിന്നാലെ വനിതാ ഗുസ്തി താരങ്ങളെ സന്ദർശിച്ച് പി.ടി ഉഷ


ന്യൂഡൽഹി: ജന്തർ മന്ദിറിൽ സമരം ചെയ്യുന്ന കായിക താരങ്ങളെ ഒളിംപിക്‌സ് അസോസിയേഷൻ അധ്യക്ഷ പി.ടി ഉഷ സന്ദർശിച്ചു. താരങ്ങളെ കണ്ട് മടങ്ങവെ ഉഷയെ സമരാനുകൂലി തടഞ്ഞു. സമരക്കാരെ സന്ദർശിക്കാൻ എന്ത് കൊണ്ട് വൈകിയെന്ന് ചോദിച്ചായിരുന്നു ഉഷയെ തടഞ്ഞത്.

നേരത്തെ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണനെതിരെ പൊലീസ് നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന താരങ്ങൾക്കെതിരെ പി.ടി ഉഷ രംഗത്തെത്തിയിരുന്നു. തെരുവിൽ നടത്തുന്ന സമരം കായിക മേഖലക്കും രാജ്യത്തിന്റെ പ്രതിച്ഛായക്കും ദോഷമെന്നായിരുന്നു പി.ടി ഉഷയുടെ പ്രതികരണം.ഇത് ഏറെ വിവാദങ്ങൾക്കും വഴി തുറന്നു. ഒളിമ്പിക്‌സ് അധ്യക്ഷയിൽ നിന്ന് ഇതല്ല പ്രതീക്ഷിച്ചതെന്ന് സമരം ചെയ്യുന്ന ഗുസ്തി താരങ്ങളും പ്രതികരിച്ചിരുന്നു.

Related posts

അരിക്കൊമ്പന്‍റെ ‘കലിപ്പ്’, അന്നം മുടക്കി റേഷൻ കട ആക്രമിച്ചത് 11 തവണ, ഒടുവിൽ കാട് കയറ്റി, പുതിയ റേഷൻ കട റെഡി

Aswathi Kottiyoor

സ്വിമ്മിംഗ് പൂളിൽ നിന്ന് ഷോക്കേറ്റു ? വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ വിനോദ സഞ്ചാരിക്ക് ദാരുണാന്ത്യം

Aswathi Kottiyoor

വെളളം കയറി മത്സ്യങ്ങൾ ഒഴുകിപ്പോയി, നഷ്ടമായത് 500 കിലോ കരിമീൻ ഉൾപ്പെടെ, കർഷകന് ലക്ഷങ്ങളുടെ നഷ്ടം

Aswathi Kottiyoor
WordPress Image Lightbox