Uncategorized

അന്‍സിബ ഹസനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതി ; നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം

അൻസിബ ഹസനെ അപമാനിച്ച കേസിൽ ലക്ഷ്മിപ്രിയയ്ക്ക് തിരിച്ചടി അന്‍സിബ ഹസനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടി ലക്ഷ്മിപ്രിയക്കെതിരെ കേസെടുക്കാന്‍ കോടതിയുടെ നിര്‍ദ്ദേശം.പാലാരിവട്ടം പൊലീസിന് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം നൽകിയത്. കോടതി നടപടി നടി അന്‍സിബ ഹസന്റെ സ്വകാര്യ അന്യായത്തിലാണ്. ഹൈക്കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് മജിസ്‌ട്രേറ്റ് കോടതിയുടെ പുതിയ തീരുമാനം.

നടി ലക്ഷ്മി പ്രിയക്കെതിരായ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന എറണാകുളം മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ നടി അന്‍സിബ ഹസന്‍ ഹര്‍ജിയില്‍ നൽകിയിരുന്നു. പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിക്കുന്നതും വ്യക്തിപരമായി മാനഹാനിയുണ്ടാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി.അഭിമുഖം പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തെയും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.എന്നാല്‍ തന്‍റെ പരാതിയില്‍ പാലാരിവട്ടം പോലീസിനോട് കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള അൻസിബയുടെ ഹർജി എറണാകുളം മജിസ്‌ട്രേറ്റ് കോടതി തള്ളുകയായിരുന്നു.പരാതിയിൽ ക്രിമിനല്‍ കേസെടുക്കാൻ ആവശ്യമായ വകുപ്പുകൾ ഇല്ലെന്നും മാനനഷ്ടത്തിന്‍രെ പരിധിയില്‍ വരുന്നതാണെന്നുമായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ നിലപാട്.ഈ സാഹചര്യത്തിലായിരുന്നു അന്‍സിബ ഹൈക്കോടതിയെ സമീപിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button