24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • മീഡിയവണ്ണിന്റെ സംപ്രേഷണ വിലക്ക് നീക്കി; കോടതി വിധിപ്രകാരം ലൈസൻസ് പുതുക്കി നൽകി കേന്ദ്രസർക്കാർ
Uncategorized

മീഡിയവണ്ണിന്റെ സംപ്രേഷണ വിലക്ക് നീക്കി; കോടതി വിധിപ്രകാരം ലൈസൻസ് പുതുക്കി നൽകി കേന്ദ്രസർക്കാർ

സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ മീഡിയവണ്ണിന്റെ ലൈസൻസ് പുതുക്കി നൽകി കേന്ദ്രസർക്കാർ. പത്ത് വർഷത്തേയ്ക്കാണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ലൈസൻസ് പുതുക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് മന്ത്രാലയം പുറത്തുവിട്ടു. ലൈസൻസ് നാലാഴ്ചയ്ക്കകം പുതുക്കി നൽകണമെന്ന് ഏപ്രിൽ അഞ്ചിന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. പിന്നാലെയാണ് മീഡിയവണ്ണിന്റെ സംപ്രേഷണ വിലക്ക് നീക്കിയത്.കഴിഞ്ഞ വർഷം ജനുവരി 31-നാണ് മീഡിയവണിന്റെ പ്രവർത്തനാനുമതി വിലക്കി കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ആഭ്യന്തരമന്ത്രാലയത്തിന്റെ സുരക്ഷാ ക്ലിയറൻസില്ലെന്നതിന്റെ പേരിലായിരുന്നു ചാനലിന്റെ സംപ്രേഷണം കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രാലയം വിലക്കിയത്. കേന്ദ്ര നടപടി ഹൈക്കോടതി ശരിവച്ചതോടെ മീഡിയവൺ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു

സർക്കാരിന്റെ നയങ്ങളെയും നടപടികളെയും ചാനലുകൾ വിമർശിക്കുന്നത് ദേശവിരുദ്ധമായി ചിത്രീകരിക്കാനാകില്ലെന്നും ഊർജസ്വലമായ ജനാധിപത്യത്തിന് സ്വതന്ത്ര മാദ്ധ്യമപ്രവർത്തനം അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. ദേശസുരക്ഷയുടെ പേരിൽ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. മീഡിയ വൺ ചാനലിന് സുരക്ഷാ ക്ലിയറൻസ് നിഷേധിക്കാൻ ആവശ്യമായ വസ്‌തുതകൾ ഹാജരാക്കാൻ കേന്ദ്രത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

Related posts

ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച് വിദ്യാര്‍ത്ഥികള്‍; ഒപ്പമിരുന്ന് കഴിച്ച് കനിമൊഴി എം പി

Aswathi Kottiyoor

എംസി റോഡില്‍ ഗ്യാസ് ടാങ്കര്‍ തലകീഴായി മറിഞ്ഞ് വൻ അപകടം; ഗതാഗത നിയന്ത്രണം, വാതക ചോര്‍ച്ച തടയാൻ ശ്രമം

Aswathi Kottiyoor

മോദിയുടെ സന്ദര്‍ശനം; യുഎഇയുമായി ഇന്ത്യ എട്ട് ധാരണാപത്രങ്ങള്‍ ഒപ്പിട്ടു

Aswathi Kottiyoor
WordPress Image Lightbox