24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഉയർന്ന പിഎഫ് പെൻഷനുള്ള ജോയിന്റ്‌ ഓപ്‌ഷൻ ; തൊഴിലുടമകൾക്ക്‌ മെയ്‌ 3 സമയപരിധി ഇല്ലെന്ന്‌ ഇപിഎഫ്‌ഒ ഹൈക്കോടതിയിൽ
Kerala

ഉയർന്ന പിഎഫ് പെൻഷനുള്ള ജോയിന്റ്‌ ഓപ്‌ഷൻ ; തൊഴിലുടമകൾക്ക്‌ മെയ്‌ 3 സമയപരിധി ഇല്ലെന്ന്‌ ഇപിഎഫ്‌ഒ ഹൈക്കോടതിയിൽ

ഉയർന്ന പിഎഫ് പെൻഷന് ജോയിന്റ് ഓപ്‌ഷൻ നൽകുന്നതിൽ തൊഴിലുടമകൾക്കു്‌ സമയപരിധി നിശ്‌ചയിച്ചിട്ടില്ലെന്ന്‌ എംപ്ലോയീസ്‌ പ്രൊവിഡന്റ്‌ ഫണ്ട്‌ കമ്മീഷണർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി. ബുധനാഴ്‌ച സമയപരിധി അവസാനിക്കാനിരിക്കെ കെഎസ്‌എഫ്‌ഇ നൽകിയ ഹർജിയിലാണ്‌ ഇപിഎഫ്‌ഒ അഭിഭാഷകൻ ഇക്കാര്യം കോടതിയെ അറിയിച്ചത്‌. ഇത്‌ രേഖപ്പെടുത്തിയ ജസ്‌റ്റിസ്‌ മുരളി പുരുഷോത്തമൻ വിശദമായ പ്രസ്‌താവന സമർപ്പിക്കാൻ ഇപിഎഫ്‌ഒയ്‌ക്ക്‌ മെയ്‌ 30 വരെ സമയം നൽകി.

പെൻഷൻ പദ്ധതി തുടങ്ങിയതുമുതലുള്ള ഓരോ ജീവനക്കാരന്റെയും ശമ്പള പിഎഫ് വിഹിതം സംബന്ധിച്ച ഓരോ മാസത്തെയും കണക്ക്‌ പ്രത്യേകമായി തൊഴിലുടമ നൽകണമെന്നാണ്‌ ഇപിഎഫ്‌ഒ നിർദേശം. നിരവധി ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഇത് പൂർത്തിയാക്കാനായിട്ടില്ല. പലപ്പോഴും വെബ്‌സൈറ്റ്‌ തകരാറായതും പ്രശ്‌നമായി. അതുകൊണ്ട്‌ 3 മാസമെങ്കിലും സമയം നീട്ടണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

Related posts

എസ്എസ്എൽസി; ഉപരിപഠന യോ​ഗ്യത നേടിയ മുഴുവൻ പേർക്കും പഠനാവസരം ഒരുക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് മ​ദ്യ ഉ​പ​യോ​ഗം കു​റ​ഞ്ഞു; ല​ഹ​രി കേ​സു​ക​ൾ കൂ​ടി

Aswathi Kottiyoor

വാക്സിനേഷൻ ആക്ഷൻ പ്ലാൻ രൂപീകരിച്ചു: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox