24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പത്തുവയസുവരെയുള്ള കുട്ടികളുടെ ഇരുചക്രവാഹന യാത്ര; മോട്ടോർ വാഹന നിയമം ഭേദഗതിചെയ്യണം: എളമരം കരീം
Kerala

പത്തുവയസുവരെയുള്ള കുട്ടികളുടെ ഇരുചക്രവാഹന യാത്ര; മോട്ടോർ വാഹന നിയമം ഭേദഗതിചെയ്യണം: എളമരം കരീം

പത്തുവയസുവരെയുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെ യാത്രക്കാരനായി യാത്രചെയ്യാൻ അനുമതി നൽകണം എന്നാവശ്യപ്പെട്ട് സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത് നൽകി.

കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ 128ആം വകുപ്പ് പ്രകാരം ഇരുചക്ര മോട്ടോർ വാഹനങ്ങളിൽ രണ്ടുപേർക്ക് മാത്രമേ യാത്രചെയ്യാൻ അനുമതിയുള്ളൂ. അച്ഛനമ്മമാരോടൊപ്പം ചെറിയ കുട്ടികൾ ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്യുന്നതുപോലും നിയമ ലംഘനത്തിന്റെ പരിധിയിൽ വരികയും അവരിൽ നിന്ന് പിഴ ഈടാക്കേണ്ട സാഹചര്യം ഉണ്ടാക്കുകയും ചെയ്യുന്നതാണ് നിലവിലെ വ്യവസ്ഥ. ലക്ഷക്കണക്കിന് സാധാരണ കുടുംബങ്ങളെയാണ് ഈ വ്യവസ്ഥ ദോഷകരമായി ബാധിക്കുന്നത്. ഇത് കേരളത്തിലുൾപ്പെടെ നിരവധിയായ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും വഴിവെക്കുകയുണ്ടായി

കേന്ദ്ര നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തുക മാത്രമാണ് ഈ പ്രശ്‌നത്തിന് പരിഹാരം. അതിനാൽ പൊതുതാല്പര്യം പരിഗണിച്ച് പത്തുവയസ് വരെയുള്ള കുട്ടികൾക്ക്, ഹെൽമെറ്റ്‌ ഉൾപ്പെടെയുള്ള ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചുകൊണ്ട്, ഇരുചക്ര മോട്ടോർ വാഹനങ്ങളിൽ മൂന്നാമത്തെ യാത്രികരായി യാത്രചെയ്യാൻ അനുവാദം നൽകണമെന്നും ഇതിനായി കേന്ദ്ര നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു.

Related posts

ഭൂമി തരംമാറ്റൽ : ലൈഫ്‌ ഗുണഭോക്താക്കൾക്ക്‌ പ്രത്യേക പരിഗണന

Aswathi Kottiyoor

പേവിഷ വാക്സീൻ വിതരണം നിർത്തും; പകരം തമിഴ്നാട്ടിൽ നിന്ന്.*

Aswathi Kottiyoor

കോ​വി​ഡ്: ആ​റ് രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന നി​ർ​ബ​ന്ധം

Aswathi Kottiyoor
WordPress Image Lightbox