24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ബാറിലെ മേശയില്‍ കാല്‍ വച്ചതിൽ തര്‍ക്കം; ബീയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ചു, കുത്തി.
Uncategorized

ബാറിലെ മേശയില്‍ കാല്‍ വച്ചതിൽ തര്‍ക്കം; ബീയര്‍കുപ്പി കൊണ്ട് തലയ്ക്കടിച്ചു, കുത്തി.


കൊല്ലം ∙ ബാറിലെ മേശയില്‍ കാല്‍ വച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. കൊല്ലം ഒാച്ചിറയിലെ ബാറിലായിരുന്നു ആക്രമണം. ഓച്ചിറ പായിക്കുഴി നന്ദുഭവനത്തില്‍ നന്ദു, കൃഷ്ണപുരം കാപ്പില്‍മേക്ക് ഷിഹാസ് മന്‍സിലില്‍ വാടകയ്ക്കു താമസിക്കുന്ന ക്ലാപ്പന സ്വദേശി കാക്ക ഷാന്‍ എന്ന ഷാന്‍, ഓച്ചിറ വലിയകുളങ്ങര മീനാക്ഷിഭവനം വീട്ടില്‍ അജയ് എന്നിവരാണു പിടിയിലായത്.കഴിഞ്ഞ മാസം 22ന് രാത്രിയില്‍‌ ഒാച്ചിറ പ്രയാര്‍വടക്ക് സ്വദേശി സുജിത്തിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ബാറില്‍ മദ്യപിക്കാനെത്തിയവരായിരുന്നു സുജിത്തും പ്രതികളും. ബാറിനുള്ളിലെ മേശപ്പുറത്ത് സുജിത് കാല്‍ കയറ്റിവച്ചു. ഇത് പ്രതികള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണു കൊലപാതകശ്രമത്തില്‍ കലാശിച്ചത്. സുജിത്തിനെ മര്‍ദിച്ച് നിലത്തിട്ട് ബീയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു. പൊട്ടിയ കുപ്പി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താനും ശ്രമിച്ചെന്നു പൊലീസ് പറഞ്ഞു.

ഗുരുതരമായി പരുക്കേറ്റ സുജിത്ത് കായംകുളം താലുക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സുജിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ്, ഒളിവിലായിരുന്ന രണ്ടു പ്രതികളെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. മറ്റൊരാളെ പത്തനംതിട്ടയിലെ ഒളിസങ്കേതത്തില്‍നിന്നു കസ്റ്റഡിയിലെടുത്തു. പ്രതികളായ നന്ദു, ഷാന്‍, അജയ് എന്നിവര്‍ ഓച്ചിറ, കരുനാഗപ്പള്ളി സ്റ്റേഷന്‍ പരിധികളിലെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ‍് ചെയ്തു.

Related posts

ടി20 ലോകകപ്പ്: ഇന്ത്യയുടെ ക്യാപ്റ്റനെ തെരഞ്ഞെടുത്ത് ഗൗതം ഗംഭീർ

Aswathi Kottiyoor

ചേംബർ അംഗങ്ങളുടെ മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയികളായവരെ ആദരിച്ചു

Aswathi Kottiyoor

കോഴിക്കോട് വടകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Aswathi Kottiyoor
WordPress Image Lightbox