24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകും.
Uncategorized

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകും.


തിരുവനന്തപുരം> സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. രണ്ടു ദിവസം കൂടി മഴ കനക്കുമെന്നും അറിയിച്ചു.

വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും തീരദേശ വാസികൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന തിരമാലയ്‌ക്കു സാധ്യത ഉള്ളതിനാൽ ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും മലവെള്ളപ്പാച്ചിലിനുമുള്ള സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

‘ഈ പെറുക്കികൾ സമരം ചെയ്താണ് ഏറ്റവും പുരോഗതിയുള്ള സമൂഹത്തെ സൃഷ്ടിച്ചത്’; ജയമോഹന് എം എ ബേബിയുടെ ചുട്ട മറുപടി

Aswathi Kottiyoor

സിദ്ധാർത്ഥിന്‍റെ മരണം; ഡീന്‍ ഉള്‍പ്പെടെ അധ്യാപകരെ പ്രതികളാക്കണം, ഇതുവരെ കാണാത്ത സമരമുണ്ടാകുമെന്ന് വി.ഡി സതീശൻ

Aswathi Kottiyoor

അര ഗ്രാമിന് 2000 രൂപ വരെ വില, ഈ തുക കൊടുത്തും വാങ്ങാൻ ആവശ്യക്കാരേറെ, യെല്ലോ മെത്തുമായി 2 യുവാക്കൾ പിടിയിൽ

WordPress Image Lightbox