24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • രാജ്യത്ത് വയനാട് ഒന്നാമത്; ഒ.ഡി.എഫ് പ്ലസ് റാങ്കിങ്ങ് ത്രീ സ്റ്റാർ കാറ്റഗറിയിലാണ് ജില്ലയുള്ളത്
Kerala

രാജ്യത്ത് വയനാട് ഒന്നാമത്; ഒ.ഡി.എഫ് പ്ലസ് റാങ്കിങ്ങ് ത്രീ സ്റ്റാർ കാറ്റഗറിയിലാണ് ജില്ലയുള്ളത്

കേന്ദ്ര സർക്കാരി​െൻറ സ്വച്ഛ് ഭാരത് മിഷൻ ഗ്രാമീൺ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് നടക്കുന്ന ഒ ഡി എഫ് പ്ലസ് റാങ്കിങ്ങിലെ ത്രീ സ്റ്റാർ വിഭാഗത്തിൽ വയനാട് ജില്ല ഒന്നാമത് . ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ശുചിത്വ ശീലങ്ങളില്‍ മാറ്റം വരുത്തി ഗ്രാമങ്ങളെ കൂടുതല്‍ ശുചിത്വ സുന്ദരവും മാലിന്യ രഹിതവുമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണ് റാങ്കിങ്ങ് ഏർപ്പെടുത്തുന്നത്.ജില്ലയിലെ എല്ലാ വില്ലേജുകളും ഗ്രാമ പഞ്ചായത്തുകളുടെ സഹകരണത്തോടെ ഒ ഡി എഫ് പ്ലസ് പ്രഖ്യാപിച്ചതിനാലാണ് ജില്ലക്ക് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത് . സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത പദവി ഉയര്‍ത്താനുള്ള ഒ.ഡി.എഫ് പ്ലസ് പദ്ധതിയിലൂടെ ഖര ദ്രവ മാലിന്യ സംസ്‌ക്കരണ രംഗത്ത് ഗ്രാമ തലങ്ങളില്‍ മികച്ച ഇടപെടല്‍ നടത്തി ഗ്രാമങ്ങളെ വൃത്തിയും ശുചിത്വവുമുള്ള ഇടങ്ങളാക്കി മാറ്റുകയാണ് ഒ ഡി എഫ് പ്ലസിന്റെ ലക്ഷ്യം

ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുകയും അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനക്ക് കൈമാറുകയും വ്യക്തിഗത ശൗചാലയ നിര്‍മ്മാണം ,പുതുക്കി പണിയല്‍ ,പൊതു ശൗചാലയ നിര്‍മ്മാണം,പൊതു ജൈവ മാലിന്യ സംസ്‌ക്കരണ ഉപാധികള്‍ സ്ഥാപിക്കല്‍ ,പൊതു ദ്രവ മാലിന്യ സംസ്കരണ ഉപാധികൾ, വിവിധ വിവര വിജ്ഞാന പ്രവത്തനങ്ങള്‍ എന്നിവയാണു പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തുകള്‍ നടപ്പിലാക്കിയത്

26 വില്ലേജുകൾ 2022 ഒക്ടോബറിൽ തന്നെ ഒ ഡി എഫ് പ്ലസ് പ്രഖ്യാപിച്ചിരുന്നു. ബാക്കിയുള്ള 25 വില്ലേജുകൾ ഗ്രാമ പഞ്ചായത്തുകൾ പ്രഖ്യാപിക്കുകയും ജിയോ ടാഗിങ്, ബ്ലോക്ക് തല പരിശോധന പൂർത്തീകരിക്കുകയും ചെയ്തു. നേട്ടം കൈവരിച്ചത് കേന്ദ്ര സംസ്ഥാന ഗ്രാന്റുകള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ലഭിക്കാൻകാരണമാവും .ഹരിത ട്രൈബ്യൂണൽ പിഴ ഒഴിവാക്കാനും പദ്ധതി സഹായിക്കും.

സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത പദവിയെക്കാള്‍ ഉയര്‍ന്ന പദവിയാണ് ഒ ഡി എഫ് പ്ലസ് .എല്ലാ വീടുകളിലും ശൗചാലയങ്ങള്‍ ഉറപ്പു വരുത്തിയാണ് ഗ്രാമ പഞ്ചായത്തുകള്‍ ഒ ഡി എഫ് പദവി കൈവരിച്ചത്. പ്ലസ് പദവിക്കായി ഗ്രാമങ്ങളെ വെളിയിട വിസര്‍ജ്ജന രഹിതമാക്കി തുടര്‍ന്നു കൊണ്ട് പോവുന്നതോടൊപ്പം എല്ലാവര്‍ക്കും ഖര ദ്രവ മാലിന്യ സംസ്‌ക്കരണ സംവിധാനം ഏര്‍പ്പെടുത്തുകയും വേണം.എല്ലാ വില്ലേജുകളിലും ആവശ്യാനുസരണം കൃത്യമായ പരിപാലന സംവിധാനമുള്ള പൊതു ശൗചാലയം ,വിദ്യാലയങ്ങള്‍ ,അംഗന്‍ വാടികള്‍,ഗ്രാമ പഞ്ചായത്ത് ആസ്ഥാനം എന്നിവടങ്ങളില്‍ ശുചി മുറികള്‍ .പൊതു ഇടങ്ങളില്‍ മലിന ജലം കെട്ടി നില്‍ക്കാതെയും മാലിന്യ കൂമ്പാരങ്ങളില്ലാതെയുള്ള പരിപാലനം , വീടുകള്‍ , വിദ്യാലയങ്ങള്‍ ,അംഗന്‍ വാടികള്‍,ഗ്രാമ പഞ്ചായത്ത് ആസ്ഥാനം എന്നിവടങ്ങളില്‍ മാലിന്യ സംസ്‌ക്കരണ സംവിധാനം ,കമ്മ്യൂണിറ്റി കമ്പോസ്റ്റ് സംവിധാനം ,ദ്രവ മാലിന്യ സംസ്‌ക്കരണ സംവിധാനം ,അജൈവ മാലിന്യ ശേഖരണ ,സംസ്‌ക്കരണ സംവിധാനം ,ഹരിത കര്‍മ്മ സേന സേവനം ,ശുചിത്വ സന്ദേശം പ്രചരിപ്പിക്കുന്ന ബോര്‍ഡുകള്‍ എന്നിവയാണ് പദവി നേടാനുള്ള മാനദണ്ഡങ്ങള്‍. ശുചിത്വ മാലിന്യ സംസ്‌ക്കരണ മേഖലയില്‍ ദേശീയ തലത്തില്‍ രണ്ട് അവാര്‍ഡുകള്‍ ലഭിച്ച ജില്ലയാണ് വയനാട്

Related posts

തുമ്പ കിൻഫ്ര പാർക്കിലെ തീപിടിത്തം; മരിച്ച അഗ്നിരക്ഷാസേനാംഗത്തിൻ്റെ കണ്ണ് ദാനം ചെയ്യും

Aswathi Kottiyoor

ഡോളോ നിർമാതാക്കളുടെ ‘വക’ 1000 കോടി ; ഡോക്ടർമാർക്ക്‌ പാരിതോഷികം

Aswathi Kottiyoor

സാംസ്കാരിക യാത്രക്ക് സ്വീകരണം നൽകി.

Aswathi Kottiyoor
WordPress Image Lightbox