Uncategorized

സ്പോൺസർമാരുടെ സൗജന്യം കൈപ്പറ്റുന്ന സർക്കാരാണിത്’: എംവി ​ഗോവിന്ദൻ മാസ്റ്റർ

മുഖ്യമന്ത്രി വി.ഡി സതീശന്റെ സ്പോൺസേർഡ് യാത്രകളെ രൂക്ഷമായി വിമർശിച്ച് എംവി ​ഗോവിന്ദൻ മാസ്റ്റർ. സ്പോൺസർമാരുടെ സൗജന്യം കൈപ്പറ്റുന്ന സർക്കാരാണിതെന്ന് എംവി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും എംവി ​ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തുമുഖ്യമന്ത്രിക്കെതിരെ എന്തെങ്കിലും വാർത്തകൾ കൊടുത്താൽ മെറ്റയുടെ സഹായത്തോടെ വാർത്തയുടെ ചിത്രങ്ങൾ നീക്കം ചെയ്യുന്ന നടപടിയേയും ​ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു. മുഖ്യമന്ത്രിക്കെതിരെ ഒന്നും പറയാൻ കഴിയില്ല എന്ന അവസ്ഥയാണെന്ന് എംവി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു, മുഖ്യമന്ത്രിയുടെ നിഴൽ മാത്രമേ കൊടുക്കാൻ കഴിയൂ. ഇത് അഭിപ്രായസ്വാതന്ത്ര്യത്തിന് മേൽ ഉള്ള കടന്നുകയറ്റമാണ് നടക്കുന്നതെന്ന് എംവി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button