24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ട് ഒരു വർഷം
Kerala

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ട് ഒരു വർഷം

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ മുടങ്ങിയിട്ട് ഒരു വർഷം. 2022 മേയിലാണ് അവസാനമായി പങ്കാളിത്ത പെൻഷൻ വിതരണം ചെയ്തത്. തൊഴിലാളികളുടെ അംശാദായം, കെട്ടിടനിർമാണ തൊഴിലാളി ക്ഷേമ സെസ് എന്നിവയിലൂടെ കേരള ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്‌ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിന് കോടികളുടെ വരുമാനം ലഭിക്കുമ്പോഴാണിത്. ക്ഷേമനിധി തുക സർക്കാർ വക മാറ്റുന്നതാണു കാരണമെന്നു തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു.

1996 മുതൽ തൊഴിൽ വകുപ്പ് പിരിക്കുന്ന ഒറ്റത്തവണ നികുതിയാണ് കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ സെസ്. 2021–22 വർഷത്തിൽ 285.60 കോടി രൂപ കെട്ടിടനിർമാണ തൊഴിലാളി ക്ഷേമ സെസ് ഇനത്തിൽ തൊഴിൽ വകുപ്പ് ബോർഡിനു പിരിച്ചു നൽകി. 2022–23 വർഷത്തിൽ ഫെബ്രുവരി വരെയുള്ള കണക്ക് പ്രകാരം 84.58 കോടി രൂപ സെസ് ഇനത്തിൽ ലഭിച്ചിട്ടുണ്ട്. 2012–22 വർഷത്തിനിടെ 2047 കോടി രൂപയാണ് ബോർഡിലേക്കു സെസ് ഇനത്തിൽ കിട്ടിയത്. ഇങ്ങനെ വരുമാനമുണ്ടായിട്ടും ക്ഷേമനിധി അംഗങ്ങൾ അടയ്ക്കുന്ന അംശാദായത്തിൽ നിന്നുള്ള പെൻഷൻ തുക ബോർഡിന് വിതരണം ചെയ്യാൻ കഴിയുന്നില്ല. 2014–18 വരെയുള്ള സാമ്പത്തിക വർഷത്തിൽ 515 കോടി രൂപ സർക്കാരിനു വായ്പ നൽകിയിരുന്നു. സമാന രീതിയിൽ ഫണ്ട് വകമാറ്റിയതാണു നിലവിലെ പ്രതിസന്ധിക്കു കാരണമെന്നാണു കെട്ടിടനിർമാണ തൊഴിലാളി സംഘടനകൾ പറയുന്നത്.

കേരള നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ 20,48,779 അംഗങ്ങളാണുള്ളത്. ഇതിൽ 3,31,320 പേർക്ക് പെൻഷൻ നൽകുന്നു. ഇതാണ് മുടങ്ങിയിരിക്കുന്നത്. അപകടമരണം, സാധാരണ ചികിത്സ, അപകട ചികിത്സ, മാരകരോഗ ചികിത്സ, വിവാഹം എന്നിവയ്ക്കു ബോർഡ് നൽകുന്ന സഹായവും വൈകുന്നുണ്ട്. പെൻഷനാകുന്നവർക്ക്ആനുകൂല്യം ലഭിക്കാൻ വർഷങ്ങൾ കാലതാമസം വരുന്നുണ്ടെന്നും തൊഴിലാളികൾ പറയുന്നു.

 2017ൽ 1150 കോടി നിക്ഷേപമുണ്ടായിരുന്ന ക്ഷേമനിധിയിലെ തുക 7 വർഷം കൊണ്ട് 5 കോടി 70 ലക്ഷമായി കുറഞ്ഞതായി നിർമാണ തൊഴിലാളി ട്രേഡ് യൂണിയൻ ഐക്യസമിതി ആരോപിക്കുന്നു

ബോർഡിലേക്ക് സെസ് ഇനത്തിൽ ലഭിച്ച തുക

2012–13 151.97 കോടി

2013–14 135.40 

2014–15 175.30

2015–16 189.00 

2016–17 203.57 

2017–18 192.45 

2018–19 248.95

2019–20 235.26 

2020–21 229.59 

2021–22 285.60 

Related posts

പാ​ന്‍​കാ​ര്‍​ഡ് അ​പ്ഡേ​ഷ​ന്‍റെ പേ​രി​ൽ 5.5 ല​ക്ഷം ത​ട്ടി; പ്ര​തി പി​ടി​യി​ൽ

Aswathi Kottiyoor

ഓണാഘോഷം; വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും

Aswathi Kottiyoor

ഗർഭകാലത്ത് യൂണിഫോം ധരിക്കുന്നതിൽ നിന്ന് ജീവനക്കാരെ ഒഴിവാക്കുമെന്ന് വനംവകുപ്പ്*

Aswathi Kottiyoor
WordPress Image Lightbox