26.8 C
Iritty, IN
July 5, 2024
  • Home
  • Peravoor
  • മെയ് ഒന്നിന് പേരാവൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയിലൂടെ കാഞ്ഞിരപ്പുഴ ശുചീകരിക്കും.*
Peravoor

മെയ് ഒന്നിന് പേരാവൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയിലൂടെ കാഞ്ഞിരപ്പുഴ ശുചീകരിക്കും.*

പേരാവൂര്‍:വലിച്ചെറിയല്‍ മുക്ത നവകേരളം പരിപാടിയുടെ ഭാഗമായി പേരാവൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയിലൂടെ കാഞ്ഞിരപ്പുഴ ശുചീകരിക്കും.
അടിച്ചൂറ്റിപ്പാറ മുതല്‍ മടപ്പുരച്ചാല്‍ പാലം വരെ കാഞ്ഞിരപ്പുഴ പഞ്ചായത്തിലൂടെ കടന്നുപോകുന്ന ആറുകിലോമീറ്റര്‍ ദൂരമാണ് മെയ് ഒന്നിന് ശുചീകരിക്കുക. ശ്രീകൃഷ്ണക്ഷേത്രം ഭാഗത്തെ പുഴയോരത്ത് 2 മണിക്ക് അഡ്വ സണ്ണിജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ അധ്യക്ഷനാകും.

പുഴ ശുചീകരണത്തിന് മുന്നോടിയായി പുഴ കടന്നുപോകുന്ന ആറു വാര്‍ഡുകളിലെ ശുചിത്വ പുഴയോര ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്തു.പുഴ ശുചീകരണത്തില്‍ പങ്കെടുക്കാന്‍ അറിയിച്ചുകൊണ്ടുള്ള കത്തുകളും അറിയിപ്പുകളും വിവിധ രാഷ്ട്രീയ സാംസ്‌ക്കാരിക സംഘടനകള്‍, യുവജന വ്യാപരി തൊഴിലാളി സംഘടനകള്‍ എന്നിവര്‍ക്ക് കൈമാറി.തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിതകര്‍മ്മസേന പ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാര്‍ ഭരണസമിതി അംഗങ്ങള്‍ ഉള്‍പ്പെടെ ശുചീകരണത്തില്‍ പങ്കെടുക്കും. പങ്കെടുക്കുന്നവര്‍ക്ക് സുരക്ഷാഉപാദികള്‍,ലഘു ഭക്ഷണം, മാലിന്യ ശേഖരിക്കാന്‍ ചാക്കുകള്‍,ശേഖരിക്കുന്ന മാലിന്യം ഒരു സ്‌പോട്ടില്‍ എത്തിക്കാന്‍ വാഹനം എന്നിവ ഉള്‍പ്പെടെ സജ്ജമാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലന്‍ പറഞ്ഞു.നാല് ക്ലസ്റ്ററുകളിലായി പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലെയും ജനങ്ങള്‍ പങ്കുചേരും. ശേഖരിക്കുന്ന മാലിന്യം ഉണക്കിയതിനുശേഷം തരംതിരിച്ചു ക്ലീന്‍ കേരളക്ക് കൈമാറും.

Related posts

*സി പി എം പേരാവൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ ബുധനാഴ്ച*

Aswathi Kottiyoor

പൂളക്കുറ്റിയിൽ കുഴിക്കാട്ട് പരേതനായ കെ.ടി വക്കച്ചന്റെ ഭാര്യ എത്സമ്മ (68) നിര്യാതയായി.

Aswathi Kottiyoor

പേരാവൂർ: താലൂക്കാസ്പത്രിക്ക് അനുവദിച്ച ലിക്വിഡ് ഓക്സിജൻ പ്ലാൻ്റ് സ്ഥാപിക്കാനാവശ്യമായ സാമഗ്രികൾ പേരാവൂരിലെത്തിച്ചു.ചൊവ്വാഴ്ച പുലർച്ചെയാണ് ഇവ എത്തിച്ചത്.എന്നാൽ, പ്ലാൻറ് എവിടെ സ്ഥാപിക്കുമെന്നതിൽ വ്യക്തതയായിട്ടില്ല

Aswathi Kottiyoor
WordPress Image Lightbox